ചൈനീസ് ഇറക്കുമതിക്ക് 10% തീരുവ ഏർപ്പെടുത്തുന്നതിനെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന. തങ്ങളുടെ “ദേശീയ താൽപ്പര്യങ്ങൾ” സംരക്ഷിക്കുമെന്നും യുദ്ധത്തിൽ ആരും ജയിക്കാൻ പോകുന്നില്ലെന്നും ചൈനീസ് വക്താവ് തുറന്നു പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിംഗ് ആണ് ഈ വിഷയത്തിൽ ചൈനയുടെ അഭിപ്രായം വ്യഥകമാക്കിയത്. അതേസമയം രാജ്യ താല്പര്യം സംരക്ഷിക്കാൻ എന്ത് നടപടികളാണ് ചൈന നടപ്പിലാക്കാൻ പോകുന്നതെന്ന് വക്താവ് വ്യക്തമാക്കിയിട്ടില്ല.
ഫെബ്രുവരി 1 മുതൽ പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്നാണ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിൽ, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്താനുള്ള തന്റെ ന്യായീകരണം പ്രസിഡന്റ് ട്രംപ് വിശദീകരിച്ചു. ചൈനയിൽ നിന്ന് മെക്സിക്കോയിലേക്കും കാനഡയിലേക്കും ഒടുവിൽ അമേരിക്കയിൽ എത്തുന്ന, വളരെ ആസക്തി ഉളവാക്കുന്ന ഒപിയോയിഡായ ഫെന്റനൈലിന്റെ ഒഴുക്ക് തടയാൻ ഈ താരിഫ് സഹായിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
തന്റെ ആദ്യ ടേമിൽ ചൈനീസ് ഭരണകൂടവുമായി ഈ കാര്യത്തിൽ ചർച്ച നടത്തിയിരുന്നുവെന്നും അവർ കാര്യങ്ങൾ അംഗീകരിച്ചിരിന്നുവെന്നുമാണ് ട്രംപ് പറയുന്നത്. ഈ കരാറിലെ വ്യവസ്ഥകൾ പ്രകാരം, അമേരിക്കയിലേക്ക് ഫെന്റനൈൽ അയച്ച മയക്കുമരുന്ന് വ്യാപാരികളെ ചൈനീസ് അധികാരികൾ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നായിരുന്നു പരസ്പരമുള്ള ധാരണ . തന്റെ ആദ്യ ഭരണകാലത്ത് ഈ കരാർ നടപ്പിലാക്കിയിരിന്നുവെങ്കിലും പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലുള്ള നിലവിലെ ഭരണകൂടം അത് പിന്തുടർന്നില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
അതേസമയം ഫെന്റനൈൽ വ്യാപാരം പരിഹരിക്കുന്നതിന് ചൈന പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു പരിഹാരമായി താരിഫ് ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Discussion about this post