ന്യൂഡൽഹി : ബിഎസ്എൻഎല്ലിൻറെ 65000 4ജി ടവറുകൾ പ്രവർത്തനക്ഷമമായതായി കണക്ക്. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎല്ലിൻറെ ലക്ഷ്യം. ഇതിനൊപ്പം സേവന നിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികളും ബിഎസ്എൻഎൽ ആരംഭിച്ചിട്ടുണ്ട്.
ഒരു ലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യത്തിലേക്ക് പതിയെ അടുത്തുകൊണ്ടിരിക്കുകയാണ് ബിഎസ്എൻഎൽ. ബിഎസ്എൻഎല്ലിൻറെ 65000 4ജി ടവറുകൾ പ്രവർത്തനക്ഷമമായി. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലാണ് ബിഎസ്എൻഎൽ 4ജി വിന്യസിക്കുന്നത്. 4ജി സൈറ്റുകളുടെ എണ്ണം അറുപത്തയ്യായിരത്തിന് അടുത്തെത്തിയതായി ബിഎസ്എൻഎൽ ചെയർമാൻ റോബർട്ട് ജെ രവി അറിയിച്ചു.
4ജി ടവർ വിന്യാസം പുരോഗമിക്കുമ്പോഴും ബിഎസ്എൻഎൽ നെറ്റ്വർക്കിലെ അപാകതകളെ കുറിച്ച് വ്യാപക പരാതി ഉപഭോക്താക്കൾക്കുണ്ട്. കോൾ വിളിച്ചാൽ കിട്ടുന്നില്ല, ഇടയ്ക്ക് വച്ച് കട്ടായിപ്പോകുന്നു, ഡാറ്റ ലഭ്യമാവുന്നില്ല എന്നീ പരാതികളാണ് ഉപഭോക്താക്കൾ ഉയർത്തുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിച്ച് സേവന നിലവാരം ഉറപ്പിക്കാൻ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ളതായാണ് ബിഎസ്എൻഎൽ ചെയർമാൻ പറയുന്നത്.
Discussion about this post