ന്യൂഡൽഹി : 97-ാമത് ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. ആടുജീവിതവും ഓൾ വി ഇമാജിൻ ആസ് ലൈറ്റും അന്തിമ പട്ടികയിൽ നിന്നും പുറത്തായി. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് ആണ് നോമിനേഷനുകൾ പ്രഖ്യാപിച്ചത്. ഇത്തവണത്തെ ഓസ്‌കാർ നോമിനേഷനിൽ ‘എമിലിയ പെരസ്’ ആണ് ആധിപത്യം പകർത്തിയത്.
ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’ രാജ്യത്തിന് അഭിമാനമായി.
സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് അനുജ. സജ്ദ പത്താനും അനന്യ ഷാൻഭാഗുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് ചരിത്രപരമായ അംഗീകാരമാണ് അനുജ നേടിക്കൊടുത്തിരിക്കുന്നത്. ‘എ ലീൻ’, ‘ഐ ആം നോട്ട് എ റോബോട്ട്’, ‘ദി ലാസ്റ്റ് റേഞ്ചർ’, ‘ദ മാൻ ഹു കോണിൽറ്റ് റിമെയിൻ സൈലൻ്റ്’ തുടങ്ങിയ ചിത്രങ്ങളുമായാണ് ചിത്രം മത്സരിക്കുക.
‘എമിലിയ പെരസ്’ 13 നോമിനേഷനുകൾ ആണ് ഓസ്‌കറിൽ നേടിയത്. അതേസമയം, ബ്രോഡ്‌വേ അടിസ്ഥാനമാക്കിയുള്ള ‘വിക്കഡ്’ എന്ന ചിത്രം 10 നോമിനേഷനുകളും നേടിയിട്ടുണ്ട്.









Discussion about this post