കാലങ്ങള്‍ നീണ്ടുനിന്ന പരിണാമത്തിലൂടെയാണ് ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നു കാണുന്ന രൂപത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നാണ് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍.ഇതില്‍ തന്നെ മനുഷ്യരുടെ പരിണാമം വളരെ സങ്കീര്‍ണ്ണമായിരുന്നുവെന്നും പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിനെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ ഏറെ നിലവിലുണ്ടെങ്കിലും കൂടുതല്‍ ഗവേഷകരും പൊതുസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവരാണ്. ഇന്നും ഇതിനെക്കുറിച്ച് നിരവധി പഠനങ്ങളും കണ്ടെത്തലുകളും നടന്നുകൊണ്ടിരിക്കുന്നു.
ഇപ്പോഴിതാ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ കണ്ടെത്തല്‍ ലോകശ്രദ്ധ നേടുകയാണ്. മനുഷ്യന്റെ ചെവിയെക്കുറിച്ചാണ് ഇവര്‍ പഠനം നടത്തിയത്. ഇതില്‍ നിന്ന് ഒരു ഞെട്ടിക്കുന്ന വസ്തുതയാണ് പുറത്തുവന്നിരിക്കുന്നത്. മത്സ്യങ്ങളുടെ ചെകിളയില്‍ നിന്നാണ് മനുഷ്യരുടെ ചെവിയുടെ പുറംഭാഗം രൂപപ്പെട്ടിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ഈ ഗവേഷകരുടെ കയ്യിലുണ്ട്.
ജീന്‍ എഡിറ്റിംഗ് പോലുള്ള പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത് മത്സ്യചെകിളയില്‍ മാത്രം കാണുന്ന തരുണാസ്ഥി മനുഷ്യരുടെ ചെവിയിലുണ്ടെന്നാണ്. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിണാമ വേളയില്‍ അത് ചെവിയില്‍ സ്ഥാനം പിടിച്ചു. ഇത് മനുഷ്യരുള്‍പ്പെടെയുള്ള സസ്തനികളിലെ പുറം ചെവികളുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നു.
അതേസമയം മനുഷ്യരിലെ ചെവികളുടെ മധ്യഭാഗവും കൗതുകമുണര്‍ത്തുന്നതാണ്. കര്‍ണപടലത്തിന് പിന്നില്‍ സ്ഥിതി ചെയ്യുന്നതും മൂന്ന് ചെറിയ അസ്ഥികള്‍ ഉള്‍ക്കൊള്ളുന്നതുമായ ഇത് മത്സ്യങ്ങളുടെ താടിയെല്ലുകളില്‍ നിന്നാണ് ഉണ്ടായെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത് പരിണാമം ശരീരഘടനകളെ രൂപാന്തരപ്പെടുത്തുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നതിന്റെ ഉദാഹരണമാണിത്,
പുറംചെവികള്‍ ഇലാസ്റ്റിക് തരുണാസ്ഥി എന്നറിയപ്പെടുന്ന ഒരു ഉപവിഭാഗ തരുണാസ്ഥി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മനുഷ്യന്റെ മൂക്കിലും കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കുകളിലും കാണപ്പെടുന്ന ഹയാലിന്‍ തരുണാസ്ഥി യേക്കാള്‍ ഇത് കൂടുതല്‍ വഴക്കമുള്ളതാണ്.
സീബ്രാഫിഷ് , അറ്റ്‌ലാന്റിക് സാല്‍മണ്‍ എന്ന ഇനം മത്സ്യങ്ങളില്‍ ഇത് വ്യക്തമായി അടങ്ങിയിട്ടുണ്ട്. ഈ ഇനങ്ങളെല്ലാം ആധുനിക മത്സ്യങ്ങളാണ്, ഫോസിലുകളില്‍ ഇലാസ്റ്റിക് തരുണാസ്ഥി നന്നായി സംരക്ഷിക്കപ്പെടുന്നില്ല, അതിനാല്‍ ഗവേഷകര്‍ തന്മാത്രാ സൂചനകള്‍ ഉപയോഗിച്ചാണ് ഇവ കണ്ടെത്തിയത്. ഇങ്ങനെ മനുഷ്യന്റെ പുറം ചെവികളിലെയും മത്സ്യ ചെകിളയിലെയും ജീനുകള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിലെ ഏറ്റവും കൗതുകകരമായ കാര്യം മനുഷ്യര്‍ക്ക് പുറമേ ഉരഗങ്ങള്‍ക്കും മത്സ്യത്തില്‍ നിന്ന് ചെവി ഘടന പാരമ്പര്യമായി ലഭിച്ചുവെന്നതാണ്. ് ഏകദേശം 315 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉരഗങ്ങള്‍ വന്നപ്പോഴേക്കും ഈ ഇലാസ്റ്റിക് തരുണാസ്ഥി പതുക്കെ അവയുടെ പുറം ചെവിയിലേക്ക് കയറാന്‍ തുടങ്ങിയിരുന്നു. ഈ കണ്ടെത്തലുകള്‍ ശാസ്ത്രലോകത്തിന് പുത്തനുണര്‍വ്വാണ് സമ്മാനിച്ചിരിക്കുന്നത്. വരും കാലങ്ങളില്‍ ഓരോ അവയവങ്ങളെക്കുറിച്ചും വിശദമായി പഠിക്കുന്നതിലൂടെ വ്യക്തമായ ഒരു നിഗമനത്തിലെത്തിച്ചേരാമെന്ന് ഗവേഷകര്‍ കരുതുന്നു,
Discussion about this post