കൊല്‍ക്കത്ത: പരീക്ഷണാര്‍ഥം കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റര്‍നാഷണല്‍ (എന്‍എസ്സിബിഐ) വിമാനത്താവളത്തില്‍ ആരംഭിച്ച ഉഡാന്‍ യാത്രി കഫേ ഹിറ്റ്. പ്രവര്‍ത്തനം ആരംഭിച്ച ആദ്യ മാസത്തില്‍ തന്നെ പ്രതിദിനം ഏകദേശം 900 യാത്രക്കാരാണ് കഫേയില്‍ എത്തിയത്. രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണ – പാനീയങ്ങള്‍ ലഭ്യമാക്കുന്ന പുതിയ സംവിധനമാണ് ഉഡാന്‍ യാത്രി കഫേ.
കഫേയില്‍ പ്രതിദിനം 900 യാത്രക്കാര്‍ എത്താറുണ്ടെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) വക്താവ് വ്യക്തമാക്കി. ഇവിടെ സ്വകാര്യ കമ്പനി നടത്തുന്ന കഫേയില്‍ നിന്ന് 10 രൂപയ്ക്ക് കുപ്പി വെള്ളം വാങ്ങാം. 10 രൂപ നിരക്കില്‍ ചായ ലഭിക്കും. കാപ്പി, മധുരപലഹാരം, സമോസ എന്നിവയ്ക്ക് 20 രൂപയാണ് വില.
കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു കിഞ്ചരാപു ആണ് കഫേ ഉദ്ഘാടനം ചെയ്തു. ഉഡാന്‍ യാത്രി കഫേ യാത്രക്കാര്‍ ഏറ്റെടുത്തതില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രി സന്തോഷം പങ്കുവച്ചു.
രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലും സമാനമായ രീതിയില്‍ ഉഡാന്‍ യാത്രി കഫേ സ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്താവളങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതി വ്യാപകമാണ്. പലയിടത്തും 200 ശതമാനത്തിലധികം വിലയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉഡാന്‍ യാത്രി കഫേ തുടങ്ങിയത്.
Discussion about this post