ന്യൂഡൽഹി: അടിസ്ഥാന ആവശ്യങ്ങൾ അവകാശമാക്കി മാറ്റിക്കൊണ്ട്, ക്ഷേമം എന്ന ആശയത്തെ മോദി സർക്കാർ പുനർനിർവചിച്ചുവെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. തന്റെ മൂന്നാമത്തെ റിപ്പബ്ലിക് ദിന പ്രസംഗത്തിലാണ് രാഷ്‌ട്രപതി മോദി സർക്കാരിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നത്. ജനങ്ങളുടെ വികസനത്തിന് വേണ്ടി മോദി സർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളെ കുറിച്ചും ദ്രൗപതി മുർമു വിശദീകരിച്ചു.
“പഠന നിലവാരം, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ വിദ്യാഭ്യാസത്തെ മോദി സർക്കാർ പരിവർത്തനത്തിന് വിധേയമാക്കി.
1947-ൽ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചു, പക്ഷേ കൊളോണിയൽ മനോഭാവത്തിന്റെ പല അവശിഷ്ടങ്ങളും വളരെക്കാലമായി നമുക്കിടയിൽ നിലനിന്നിരുന്നു. അടുത്തിടെയായി, ആ മനോഭാവം മാറ്റാനുള്ള സംഘടിത ശ്രമങ്ങൾക്ക് നാം സാക്ഷ്യം വഹിച്ചുവരികയാണ്. അത്തരം ശ്രമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ഇന്ത്യൻ ശിക്ഷാ നിയമം, ക്രിമിനൽ നടപടിക്രമ നിയമസംഹിത, ഇന്ത്യൻ തെളിവ് നിയമം എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം എന്നിവ കൊണ്ടുവരാനുള്ള തീരുമാനമായിരുന്നു.
മറ്റ് നിരവധി ആനുകൂല്യങ്ങൾകൊപ്പം ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിക്ക് ഭരണത്തിൽ സ്ഥിരത പ്രോത്സാഹിപ്പിക്കാനും, നയപരമായ സ്തംഭനാവസ്ഥ തടയാനും, വിഭവങ്ങൾ വഴിതിരിച്ചുവിടുന്നത് ലഘൂകരിക്കാനും, സാമ്പത്തിക ഭാരം കുറയ്ക്കാനും കഴിയുമെന്നും പ്രസിഡന്റ് മുർമു കൂട്ടിച്ചേർത്തു.
ഇത്രയും വലിയ പരിഷ്കാരങ്ങൾക്ക് ഒരു ധീരമായ കാഴ്ചപ്പാട് ആവശ്യമാണെന്നും കേന്ദ്ര സർക്കാരിന് അതുണ്ടെന്നും മുർമു പറഞ്ഞു.
Discussion about this post