ചെന്നൈ: തിലക് വർമ്മയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ആവേശം അവസാന ഓവർ വരെ നീണ്ട മത്സരത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 4 പന്ത് ബാക്കി നിൽക്ക ലക്ഷ്യം നേടുകയായിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടു കൊണ്ടിരിക്കുമ്പോഴും ഒറ്റക്ക് പിടിച്ചു നിന്ന തിലക് വർമ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിൽ രവി ബിഷ്ണോയിയോടൊപ്പം ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യ മത്സരത്തില്‍ എന്ന പോലെ രണ്ടാം മത്സരത്തിലും ജോസ് ബട്ലര്ക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിങ്ങിനെ പ്രതിരോധിക്കാനായത്. 30 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ബട്ലറാണ് ടോപ് സ്കോറര്‍. ബ്രൈഡന്‍ കാര്‍സെ 31 ഉം ജെയ്മി സ്മിത്ത് 22 ഉം റണ്‍സെടുത്തു.
Discussion about this post