ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റർമാരുടെ സ്പിൻ നേരിടുന്നതിലെ പോരായ്മകളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം സദഗോപൻ രമേശ്. ലോകത്തിലെ ഏതൊരു സ്പിന്നർക്കും പന്തെറിയാൻ ആഗ്രഹമുള്ള തരത്തിലേക്ക് ഇന്ത്യൻ ബാറ്റിംഗ് നിര താഴപ്പോയെന്ന് അദ്ദേഹം പരിഹസിച്ചു.
“ഇന്ത്യൻ ബാറ്റർമാർ ന്യൂസിലൻഡ് സ്പിന്നർമാരെ വെറും 3.80 ഇക്കണോമിയിൽ പന്തെറിയാൻ അനുവദിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാർ പോലും ഇന്ത്യൻ ബാറ്റർമാർക്ക് മുന്നിൽ പന്തെറിയാൻ ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ലോകത്തിലെ ഏതൊരു സ്പിന്നർക്കും ഇന്ത്യൻ ബാറ്റർമാർക്കെതിരെ പന്തെറിയാൻ ആഗ്രഹമാണ്,” രമേശ് തന്റെ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
ഇന്ത്യയുടെ ബാറ്റിംഗ് സമീപനമാണ് തോൽവിക്ക് പ്രധാന കാരണം എന്ന് അദ്ദേഹം പറഞ്ഞു. കിവി സ്പിന്നർമാർക്കെതിരെ പ്രതിരോധത്തിലൂന്നിയ കളി ഇന്ത്യയുടെ സ്കോർ 284-ൽ ഒതുക്കി. ഇത് ന്യൂസിലൻഡ് അനായാസം മറികടന്നു. ഇന്ത്യയുടെ സ്പിൻ ജോഡികളായ കുൽദീപ് യാദവും രവീന്ദ്ര ജഡേജയും 18 ഓവറിൽ 126 റൺസ് വഴങ്ങിയപ്പോൾ കിവി ബാറ്റർമാർ സ്പിന്നിനെ നേരിട്ട രീതി മികച്ചതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.













Discussion about this post