ന്യൂഡൽഹി: ഞായറാഴ്ച ദേശീയ തലസ്ഥാനത്തെ കർത്തവ്യ പാതയിൽ നടക്കുന്ന ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ വിശിഷ്ടതിഥിയാകും.
2008-ൽ താൻ സ്ഥാപിച്ച ഗ്രേറ്റ് ഇന്തോനേഷ്യ മൂവ്‌മെന്റ് പാർട്ടിയെ (ജെരിന്ദ്ര) 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ചരിത്രപരമായ വിജയത്തിലേക്ക് നയിച്ച പ്രസിഡന്റ് പ്രബോവോ, 20 ഒക്ടോബർ 20-നാണ് ഇന്തോനേഷ്യയുടെ എട്ടാമത്തെ പ്രസിഡന്റായി അധികാരമേറ്റത്.
പ്രതിരോധ നിർമ്മാണ മേഖലയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഉഭയകക്ഷി തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾ ഇന്ത്യയും ഇന്തോനേഷ്യയും ശനിയാഴ്ച പ്രഖ്യാപിച്ചു. ചൈനയുടെ പേര് പരാമർശിക്കാതെ തന്നെ, അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഇരുവരും പരസ്പര ധാരണയിൽ എത്തിച്ചേർന്നിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയും തമ്മിലുള്ള ഉച്ചകോടിക്ക് ശേഷമാണ് പ്രതിരോധ നിർമ്മാണ മേഖലയിലെ സഹകരണത്തിനുള്ള പ്രഖ്യാപനം നടത്തിയത്.
പ്രതിരോധ നിർമ്മാണം, വിതരണ ശൃംഖലകൾ, പ്രാദേശിക സുരക്ഷാ ആശങ്കകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകൾ അവരുടെ ചർച്ചകളിൽ ഉൾപ്പെട്ടിരുന്നു. സംസ്കാരം, ആരോഗ്യം, സമുദ്രം, സുരക്ഷ, ഡിജിറ്റൽ മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ കരാറുകളിൽ ഇരുപക്ഷവും അവസാനിപ്പിച്ചു.ധാരണയിലെത്തിയിട്ടുണ്ട്.
വളരെ പ്രധാനവും, സമയത്തുമുള്ള സന്ദർശനം എന്നാണ് ഇന്തോനേഷ്യൻ പ്രസിഡന്റിന്റെ സന്ദർശനത്തെ വിദേശ കാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
Discussion about this post