ബംഗളൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. കെ എം ചെറിയാൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ഇന്നലെ രാത്രി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ എത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ഇവിടെ ചികിത്സയിലിരിക്കെ രാത്രി 11.50 ഓട് കൂടി മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യയിൽ ആദ്യമായി കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ നടത്തിയ മലയാളി ഡോ. കെ എം ചെറിയാൻ ആണ്.
ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് അദ്ദേഹത്തിന്റെ ജനനം. രാഷ്ട്രപതിയുടെ ഓണററി സർജനും, പത്മശ്രീ പുരസ്‌കാര ജേതാവും കൂടിയാണ് അദ്ദേഹം വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സർജറിയിൽ ലക്ചററായാണ് ഡോ. കെ.എം ചെറിയാൻ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ആദ്യ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നീ റെക്കോർഡുകളും ഡോക്ടർ ചെറിയാന്റെ പേരിലാണ്.
Discussion about this post