സിഡ്‌നി: പുതപ്പിനുള്ളില്‍ നിന്ന് ഉയര്‍ന്ന അതിരൂക്ഷ ഗന്ധത്തിന് പിന്നാലെ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി യാത്രാവിമാനം. അജ്ഞാത ദ്രാവകത്തില്‍ നിന്നുയര്‍ന്ന ഗന്ധം മൂലം യാത്രക്കാര്‍ അവശരായതിന് പിന്നാലെയായിരുന്നു അടിയന്തിര ലാന്‍ഡിംഗ്. സിഡ്‌നി അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അടിയന്തരമായി ക്വീന്‍സ്ലാന്‍ഡിലെ കെയ്ണ്‍സ് വിമാനത്താവളത്തില്‍ ഇറക്കിയത്.
സിഡ്‌നിയില്‍ നിന്ന് മനിലയിലേക്ക് തിരിച്ച വിമാനമാണ് അടിയന്തരമായി തിരിച്ചുവിട്ടത്. രൂക്ഷ ഗന്ധം ക്യാബിനില്‍ പടര്‍ന്നപ്പോള്‍ കെയ്ണ്‍സ് വിമാനത്താവളത്തില്‍ നിന്ന് 320 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു
38,000 അടി ഉയരത്തിലായിരുന്നു വിമാനം സംഭവ സമയത്തുണ്ടായിരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.19ഓടെയായിരുന്നു സംഭവം. ക്യാബിന്റെ പിന്‍ഭാഗത്ത് നിന്നാണ് രൂക്ഷ ഗന്ധം ക്യാബിനില്‍ പടര്‍ന്നത്. സുരക്ഷിതമായി ഇറങ്ങിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദുരൂഹമായ സാഹചര്യത്തില്‍ വിമാനത്തിനുള്ളില്‍ നിന്ന് പുതപ്പ് കണ്ടെത്തിയത്. ഈ പുതപ്പിനുള്ളിലെ അജ്ഞാത ദ്രാവകമാണ് ക്യാബിനില്‍ രൂക്ഷ ഗന്ധം പരത്തിയത്.
എയര്‍ ബസ് വിഭാഗത്തിലെ എയര്‍ബസ് എ 330- 200 വിഭാഗത്തിലാണ് രൂക്ഷ ഗന്ധം പടര്‍ന്നത്. 21 മണിക്കൂറോളം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ട ശേഷമാണ് വിമാനം വീണ്ടും മനിലയിലേക്ക് പറന്നുയര്‍ന്നത്.
Discussion about this post