ദില്ലി: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പിന്നാലെ ജമ്മു ആന്‍ഡ് കശ്മീര്‍ (ജെ&കെ) ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക് എന്നിവയ്ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക്. കെവൈസി ചട്ടം പാലിക്കുന്നതില്‍ വീഴ്ചയും ഒപ്പം സാമ്പത്തിക ഉള്‍പ്പെടുത്തലുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളുടെ ലംഘനവും നടത്തിയതിന് ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്കിന് 3.31 കോടി രൂപയാണ് ആര്‍ബിഐ പിഴ ചുമത്തിയത്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിലെ ചില വ്യവസ്ഥകള്‍ പാലിക്കാത്തതിന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍ഗണനാ മേഖലയിലെ വായ്പകള്‍, നിക്ഷേപങ്ങളുടെ പലിശ നിരക്ക് എന്നിവയില്‍ നല്‍കിയിരുന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് കനറാ ബാങ്കിന് 1.63 കോടി രൂപ പിഴ ചുമത്തി. അതേസമയം, ഈ ബാങ്കുകള്‍ക്കെതിരായി എടുത്ത നടപടി ഒരിക്കലും ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് ആര്‍ബിഐ അറിയിച്ചു. ബാങ്കുകളുടെ ഇടപടുകാരെ ഒരു തരത്തിലും ഈ നടപടി ബാധിക്കില്ല ആര്‍ബിഐ അറിയിച്ചു
കഴിഞ്ഞ മാസം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് സഹകരണ ബാങ്കുകള്‍ക്കാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയിരുന്നത്. കെവൈസിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കാത്തതും ലോണ്‍ അംഗീകാരങ്ങള്‍ നല്‍കുന്നതിലെ വീഴ്ചയും ഫണ്ട് കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിച്ചതുമാണ് ആര്‍ബിഐ നടപടിയെടുക്കാന്‍ കാരണം. നിയമപരമായ പരിശോധന നടത്തിയ ശേഷമാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പിഴ ചുമത്തിയത്.
Discussion about this post