വാഷിങ്ടണ്‍: അമേരിക്കയില്‍ വിറ്റഴിച്ച 80,000-ലധികം കാറുകള്‍ തിരിച്ചുവിളിക്കുന്നുവെന്ന് അറിയിച്ച് കിയ കമ്പനി . നിര്‍മ്മാണത്തിലുണ്ടായ ഗുരുതരമായ പാളിച്ചകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് തിരിച്ചുവിളിക്കാന്‍ തീരുമാനമെടുത്തത്. കിയയ്ക്ക് മുന്നിലെ യാത്രക്കാരുടെ സീറ്റിന് താഴെയുള്ള ഫ്‌ലോര്‍ വയറിംഗ് തകരാറിലാകുകയും എയര്‍ബാഗുകളും സീറ്റ് ബെല്‍റ്റുകളും ശരിയായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്.
ഇതിനെക്കുറിച്ച് പരാതിയുയര്‍ന്നിരുന്നു ഇതിന് പിന്നാലെയാണ് ഇത്രയും കാറുകള്‍ തിരികെ വിളിക്കുന്നത്. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനില്‍ ഫയല്‍ ചെയ്ത രേഖകള്‍ പ്രകാരം എയര്‍ ബാഗ് പ്രവര്‍ത്തനം വയറിങ്ങിന്റെ തകരാര്‍ കാരണം പ്രശ്‌നത്തിലാണെന്നും പറയുന്നു.
ഡീലര്‍മാര്‍ വാഹനത്തിന്റെ ഫ്‌ലോര്‍ വയറിംഗ് അസംബ്ലി സൗജന്യമായി പരിശോധിക്കുകയും മാറ്റിസ്ഥാപിക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യും. ഇത് കൂടാതെ, വയറിംഗ് കവറുകള്‍ സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചു. നവംബറില്‍ ഹ്യുണ്ടായിയും കിയയും 208,000-ലധികം ഇലക്ട്രിക് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു ചാര്‍ജിംഗ് കണ്‍ട്രോള്‍ യൂണിറ്റില്‍ കണ്ടെത്തിയ അപാകതയെ തുടര്‍ന്നാണ് അന്ന് കാറുകള്‍ തിരിച്ചുവിളിച്ചത്.
Discussion about this post