എറണാകുളം: ഓൺലൈൻ മാദ്ധ്യമങ്ങളുടെ ക്യാമറ ആംഗിളുകളെ വിമർശിച്ച് നടി ആര്യയും. ഇവർക്ക് മുൻപിൽ സാരി ധരിച്ച് എത്തിയാലും രക്ഷയില്ലെന്നാണ് ആര്യുടെ പ്രതികരണം. വല്ലാത്ത വിഷമം ഉണ്ടാക്കുന്ന കാര്യമാണ് ഇതെന്നും ആര്യ പ്രതികരിച്ചു.
ഒരു പരിപാടിയ്ക്ക് പോകുമ്പോൾ എവിടെ നിന്നാണ് ഇവർ പൊട്ടിവീഴുന്നത് എന്നോ എവിടെയാണ് ക്യാമറയുടെ ആംഗിൾ വയ്ക്കുന്നത് എന്നോ പറയാൻ കഴിയില്ല. ഏത് വസ്ത്രം ധരിച്ച് ഇവർക്ക് മുൻപിൽ എത്തിയാലും ശ്രദ്ധ പുലർത്തണം. അതുപോലെ പറയുന്ന വാക്കുകളിൽ ജാഗ്രത പുലർത്തണം. ഒരിക്കലും ഇവിടെ ആരും വീഡിയോ പകർത്തി അത് പുറത്തുവിട്ടവരെ കുറ്റം പറയില്ല. ആരാണോ ആ വീഡിയോയിൽ ഉള്ളത്, അവരെ ആകും വിമർശിക്കുക.
സാരി ഉടുത്താൽ പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സംസ്‌കാരവുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ ഏറ്റവും അനുയോജ്യമായ വസ്ത്രം സാരിയാണ്. എന്നാൽ സാരിയുടുത്ത് എത്തുന്ന താരങ്ങളുടെ വീഡിയോ കണ്ടാൽ ഞെട്ടും. സാരി ഉടുത്തിട്ട് പോയതാ, അവർ എടുത്തിരിക്കുന്ന ആംഗിൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ വിഷമം തോന്നിയെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ടെന്നും ആര്യ പറഞ്ഞു.
Discussion about this post