കോഴിക്കോട്: പയ്യോളിയിൽ കടലിൽ കുളിക്കാനിറങ്ങിയവർ മുങ്ങിമരിച്ചു. വയനാട് കൽപ്പറ്റ സ്വദേശികളായ
ബിനീഷ് ( 40), വാണി(32), അനീഷ(35), ഫൈസൽ (42) എന്നിവരാണ് മരിച്ചത്.
തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. ഇവർക്കൊപ്പം അപകടത്തിൽപ്പെട്ട ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്
വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. വയനാട്ടിൽ നിന്നും ഇവിടേയ്ക്ക് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവർ. 22 പേരടങ്ങുന്ന സംഘമായിട്ടായിരുന്നു ഇവർ എത്തിയത്. ഇവിടെ കുളിക്കുന്നതിനിടെ അഞ്ച് പേരും തിരയിൽ അകപ്പെടുകയായിരുന്നു. കരച്ചിൽ കേട്ട് നാട്ടുകാർ ആണ് ഇവരെ കരയിൽ എത്തിച്ചത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
നാല് പേരുടെയും മൃതദേഹങ്ങൾ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post