ന്യൂഡൽഹി; പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡൊണാൾഡ് ട്രംപിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഫോൺ സംഭാഷണത്തിനിടെ ചർച്ചയായതായി വിവരങ്ങളുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിനു പിന്നാലെ നവംബർ 7 നാണ് അവസാനമായി ഇരുവരും ഫോണിലൂടെ സംസാരിച്ചത്.
ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ചർച്ചയിൽ തുറന്നുപറഞ്ഞു.ഇന്ത്യ ഒരു മഹത്തായ രാജ്യമാണെന്നും പ്രധാനമന്ത്രി മോദിയെയും ഇന്ത്യയെയും യഥാർത്ഥ സുഹൃത്തുക്കളായി കണക്കാക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
‘എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. അദ്ദേഹത്തിന്റെ ചരിത്രപരമായ രണ്ടാം ടേമിന് അഭിനന്ദനങ്ങൾ. പരസ്പര പ്രയോജനകരവും വിശ്വസനീയവുമായ ഒരു പങ്കാളിത്തത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നമ്മുടെ ജനങ്ങളുടെ ക്ഷേമത്തിനും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സുരക്ഷയ്ക്കും വേണ്ടി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും,” പ്രധാനമന്ത്രി മോദി എക്‌സിൽ കുറിച്ചു.
Discussion about this post