നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതിക്കെതിരെ നിരന്തരം പരാതിനൽകിയിട്ടും പോലീസ് കാണിച്ചത് കുറ്റകരമായ അനാസ്ഥയെന്ന് ആരോപണം. പ്രതിയുടെ അയൽവാസിയാണ് പോലീസിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
നെന്മാറ ഇരട്ടകൊലപാതക്കേസ് പ്രതി ചെന്താമര ഭീഷണിപ്പെടുത്തിയത് സംബന്ധിച്ച് മൂന്ന് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് അയൽവാസി പുഷ്പ വ്യക്തമാക്കി . മൂന്ന് പരാതി കിട്ടിയിട്ടും പൊലീസ് സ്ഥലത്തെത്തി അന്വേഷിക്കുക പോലും ചെയ്തിരുന്നില്ല. മരിച്ച പോത്തുണ്ടി സ്വദേശി സുധാകരന്റെ മകൾ പരാതി നൽകി ഒരാഴ്ച കഴിഞ്ഞാണ് താൻ പരാതി നല്കിയിരുന്നതെന്നും അവഗണനയാണ് ഉണ്ടായതെന്നും പുഷ്പ്പ. കൃത്യ സമയത്ത് പോലീസ് ഇടപെട്ടിരിന്നുവെങ്കിൽ അനിഷ്ട സംഭവങ്ങൾ നടക്കില്ലായിരുന്നു എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ചെന്താമരയ്ക്കെതിരെ നാട്ടുകാരും പൊലീസിൽ പരാതിപ്പെട്ടിരുന്നു. പൊലീസ് നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു. 2022 മെയ് മാസത്തിലാണ് പ്രതി ചെന്താമരാക്ഷാന് ജാമ്യം ലഭിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായിരിക്കേയായിരുന്നു ജാമ്യം തേടി പ്രതി കോടതിയിലെത്തിയത്. നെൻമാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധികളോടെയായിരുന്നു ജാമ്യം
2022 ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ കടക്കരുതെന്ന ഉപാധിയോടെയായിരുന്നു കോടതി ചെന്താമരയ്ക്ക് ജാമ്യം കൊടുത്തിരുന്നത്. എന്നാൽ 2023 ൽ നെന്മാറ പഞ്ചായത്ത് പരിധി മാത്രമാക്കി ജാമ്യ ഇളവ് ചുരുക്കി.
പ്രതി ഉപാധി ലംഘിച്ച് പഞ്ചായത്തിലെത്തി താമസമാക്കിയ കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടും പൊലീസ് നടപടി എടുക്കുകയോ ജാമ്യം റദ്ദാക്കാൻ കോടതിയെ പൊലീസ് സമീപിക്കുകയോ ചെയ്തിരുന്നില്ല.
Discussion about this post