മലയാളികളുടെ പ്രിയതാരം ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളാണ് ഡോ. മീനാക്ഷി ദിലീപ് . സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്. വല്ലപ്പോഴും വീഡിയോകളുമായോ ഫോട്ടോകളുമായോ ആണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പടുന്നത്. ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് മീനാക്ഷിയുടെ ഒരു വീഡിയോയാണ്.
സാരിയിൽ അതീവ സുന്ദരിയായ മീനാക്ഷിയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. സ്ലീവ്‌ലെസ് ബ്ലൗസും സാരിയുമാണ് മീനാക്ഷിയുടെ വേഷം. ബൺ സ്‌റ്റൈൽ ഹെയർസ്‌റ്റൈലിൽ മുല്ലപൂവും വച്ചിട്ടുണ്ട്. സിംപിൾ ലുക്കിൽ മീനാക്ഷി അതീവ സുന്ദരിയാണെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്.
കൂടാതെ, സാരിയിൽ കാണുമ്പോൾ എവിടെയോ ഒരു ദീപിക പദുക്കോൺ ലുക്കുണ്ടെന്നുമാണ് ആരാധകർ കമന്റ് ചെയ്യുന്നത്. സാരി ഉടുത്തിട്ടുള്ള പുതിയ റീൽ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിലാണ് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയത്.
https://www.instagram.com/reel/DFXHULpyDwo/?utm_source=ig_web_button_share_sheet













Discussion about this post