ഗാന്ധിനഗർ : അപൂർവ രോഗമായ കോംഗോ പനി ബാധിച്ച് ഒരാൾ മരിച്ചു. 51 വയസ്സുള്ള മോഹൻഭായിയാണ് മരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിത്.
കന്നുകാലികളെ വളർത്തുന്ന ആളായിരുന്നു മോഹൻഭായ്. ജനുവരി 21 നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെയാണ് മോഹൻഭായ് മരിച്ചത്.
അഞ്ച് വർഷത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിതെന്ന് ജാംനഗർ മെഡിക്കൽ കോളേജിലെ അഡീഷണൽ ഡീൻ ഡോ.എസ്.എസ്. ചാറ്റർജി പറഞ്ഞു. മോഹൻഭായിയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ വീടിന് സമീപമുള്ള പ്രദേശത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.











Discussion about this post