ആലപ്പുഴ: ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ടെന്ന് ഭാസ്‌കര കാരണവരുടെ ബന്ധു അനിൽ ഓണമ്പള്ളി. കേസിലെ ഒന്നാം സാക്ഷിയാണ് ഭാസ്‌കര കാരണവരുടെ ബന്ധുവുമായ അനിൽ ഓണമ്പള്ളി. എന്തുകൊണ്ട് ഷെറിന് ഇത്രയധികം പരോൾ കിട്ടിയെന്നും അദ്ദേഹം ചോദിച്ചു.
ഷെറിന് ഇത്രയധികം ഇളവുകൾ കിട്ടാൻ എന്താണ് കാരണമെന്നും സർക്കാർ എന്ത് കൊണ്ട് ഇത്രയും മുൻഗണന നൽകുന്നുവെന്നും അനിൽ ചോദിച്ചു. ഒരു വീടാണ് അനാഥമാക്കിയത്. മകൾ ഉള്ളത് ഓർത്ത് മാത്രം ഇനിയെങ്കിലും ഷെറിൻ നന്നായി ജീവിക്കണം. ഇനിയൊരു കൊല നടത്തരുത്. ഒരു വീടാണ് അനാഥമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭാ തീരുമാനിച്ചതോടെയാണ് ഷെറിൻ പുറത്തിറങ്ങുന്നത്. ഷെറിന്റെ 14 വർഷം ജയിൽശിക്ഷ പൂർത്തീകരിച്ചതോടെയും സ്ത്രീയെന്ന പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ട് ഷെറിൻ സമർപ്പിച്ച അപേക്ഷയും പരിഗണിച്ചാണ് മോചനം.
ഭാസ്‌കര കാരണവർ കൊലക്കേസ് കേരളത്തിൽ വലിയ ചർച്ചയായിരുന്ന കേസായിരുന്നു. 2009 നംവംബർ ഏഴിനാണ് ഷെറിന്റെ ഭർതൃപിതാവ് ചെറിയനാട് തുരുത്തിമേൽ കാരണവേഴ്‌സ് വില്ലയിൽ ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്്. കേസിൽ ഷെറിൻ ഒന്നാം പ്രതിയാണ്. ഷെറിന്റെ കാമുകന്മാരും കേസിൽ പ്രതകളായിരുന്നു. നായ്ക്കളുള്ള വീട്ടിൽ വീടിനകത്തുള്ള ആരുടെയെങ്കിലും സഹായമില്ലാതെ, കൊലപാതകം നടക്കില്ലെന്ന പോലീസിന്റെ കണ്ടെത്തലാണ് ഷെറിനിലേക്ക് പോലീസിനെ എത്തിച്ചത്.
Discussion about this post