ജോലി സ്വയം ഉപേക്ഷിക്കുന്നവര്‍ക്ക് ഏഴ് മാസത്തെ ശമ്പളം ലഭിക്കുമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിരവധി ഫെഡറല്‍ ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള ഔദ്യോഗിക മെമ്മോ ലഭിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കും പകരമായി ഫെഡറല്‍ ജീവനക്കാരെ സ്വമേധയാ രാജിവയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ‘ ഡിഫെര്‍ഡ് റെസിഗ്നേഷന്‍ പ്രോഗ്രാം ‘ എന്ന് പേരിട്ടിരിക്കുന്ന പുതിയ സംരംഭം .
ഓഫീസ് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ് (OPM) ല്‍ നിന്ന് അയച്ച മെമ്മോയില്‍ ജീവനക്കാര്‍ക്ക് ഈ പ്രോഗ്രാമില്‍ പങ്കെടുക്കണോ എന്ന് സ്വയം തീരുമാനിക്കാന്‍ ഫെബ്രുവരി 6 വരെ സമയം നല്‍കിയിട്ടുണ്ട്, സെപ്തംബര്‍ 30 വരെ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കാന്‍ കഴിയും.
മുഴുവന്‍ സമയ സിവിലിയന്‍ ഫെഡറല്‍ ജീവനക്കാര്‍ (സൈനിക ഉദ്യോഗസ്ഥര്‍, യുഎസ് പോസ്റ്റല്‍ സര്‍വീസ് ജീവനക്കാര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്, ദേശീയ സുരക്ഷാ റോളുകള്‍ എന്നിവ ഒഴികെയുള്ളവര്‍) ഒരു നിശ്ചിത കാലയളവിലേക്ക് ശമ്പളവും ആനുകൂല്യങ്ങളും നിലനിര്‍ത്തിക്കൊണ്ട് സ്വമേധയാ രാജിവയ്ക്കാന്‍ ഡിഫര്‍ഡ് റെസിഗ്‌നേഷന്‍ പ്രോഗ്രാം അനുവദിക്കുന്നു.
ഇങ്ങനെ രാജി വെക്കാന്‍ തയ്യാറെടുക്കുന്ന ജീവനക്കാര്‍ക്ക് 2025 സെപ്തംബര്‍ 30 വരെ മുഴുവന്‍ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്നത് തുടരും. ചുരുക്കം ചില സന്ദര്‍ഭങ്ങളിലല്ലാതെ ഈ കാലയളവില്‍ അവര്‍ക്ക് ജോലി ചെയ്യേണ്ടിവരില്ല, കൂടാതെ റിട്ടേണ്‍ ടു ഓഫീസ് മാന്‍ഡേറ്റുകളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യും.മാത്രമല്ല ഔദ്യോഗികമായി ജോലി ചെയ്യുമ്പോഴും അവര്‍ക്ക് പുറത്തുനിന്നുള്ള തൊഴില്‍ തേടാം.
Discussion about this post