ശാസ്ത്ര ലോകത്തെ ഇപ്പോൾ ഞെട്ടിക്കുന്നത് ഒരു കുഞ്ഞു ശ്രാവിന്റെ ജനനമാണ്. ശ്രാവിന്റെ ജനനം ഞെട്ടിക്കാൻ കാരണമായി മാറിയത് ആൺസ്രാവുകളില്ലാത്ത ആവാസവ്യവസ്ഥയിൽ നിന്ന് കുഞ്ഞു സ്രാവിന്റെ ജനനമാണ്. ഈ വിചിത്ര സംഭവം ഉണ്ടായിരിക്കുന്നത് ലൂസിയാനയിലെ അക്വേറിയത്തിലാണ്. യോക്കോ സ്‌വെൽ പെൺ സ്രാവുകൾ മാത്രമുണ്ടായിരുന്ന ടാങ്കിലാണ് ഈ കുഞ്ഞ് സ്രാവിന്റെ ജനനം.
8 മാസം മുൻപ് ടാങ്കിൽ സ്രാവിൻ മുട്ട കണ്ടെത്തിയിരുന്നു. ശേഷം ജനുവരി 3 നാണ് മുട്ട വിരിഞ്ഞത് എന്ന് ഷ്രെവ്‌പോർട്ട് അക്വേറിയം അറിയിച്ചു. ടാങ്കിലുള്ള രണ്ട് പെൺ സ്രാവുകളും ‘മൂന്ന് വർഷത്തിലേറെയായി ആൺ സ്രാവുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ‘ഈ സാഹചര്യം അവിശ്വസനീയമാണ്’ അക്വേറിയത്തിന്റെ ലൈവ് എക്സിബിറ്റുകളുടെ ക്യൂറേറ്ററായ ഗ്രെഗ് ബാരിക്ക് പറഞ്ഞു.
സംഭവത്തിന് കാരണമായി ശാസ്ത്രജ്ഞർ രണ്ട് പ്രധാന സിദ്ധാന്തങ്ങളാണ് പറയുന്നത്. സ്രാവിന്റെ ജനനം വൈകിയ ബീജസങ്കലനത്തിന്റെയോ പാർഥെനോജെനിസിസിന്റെയോ ഫലമായിരിക്കാം എന്ന് അക്വേറിയം അധികൃതർ പറയുന്നു. അപൂർവ്വമായ എസെക്ഷ്യൽ റീപ്രെഡക്ഷനാകാം ഇത്. അപൂർവ രൂപമായ പാർഥെനോജെനിസിസ് എന്ന പ്രതിഭാസം അല്ലെങ്കിൽ ഇണചേരൽ കഴിഞ്ഞ് വളരെക്കാലം കഴിഞ്ഞ് ബീജസങ്കലനം സംഭവിക്കുന്ന കാലതാമസമുള്ള ബീജസങ്കലനം സംഭവിച്ചിരിക്കാം, . സ്രാവ് കുഞ്ഞുങ്ങൾ അവരുടെ അമ്മമാരുടെ സമാനമായ പകർപ്പുകളാകും, ചിലതരം സസ്യങ്ങളിലും ഇത് കാണപ്പെടുന്നു. അധികൃതർ പറഞ്ഞു.
യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് നിർണ്ണയിക്കാൻ ജനിതക പരിശോധന ആവശ്യമാണെന്നും ഷിക്കാഗോയിലെ ഫീൽഡ് മ്യൂസിയത്തിലെ പ്രിറ്റ്‌സ്‌കർ ലാബ് മാനേജർ കെവിൻ ഫെൽഡ്‌ഹൈം പറയുന്നത്.
Discussion about this post