ഇടുക്കി: ഇടുക്കിയിൽ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കട്ടപ്പനയിലെ ആശുപത്രിയിലാണ് പെൺകുട്ടി ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കാമുകനിൽ നിന്നാണ് പെൺകുട്ടി ഗർഭം ധരിച്ചതെന്നാണ് വിവരം. 14 വയസാണ് കാമുകനായ വിദ്യാർത്ഥിയുടെ പ്രായം.
കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്.












