സ്ത്രീകള്‍ക്ക് പൊതുവെ തന്നെക്കാള്‍ പ്രായം കുറഞ്ഞവരെയാണ് താത്പര്യമെന്ന് പഠനം.്. തങ്ങളെക്കാള്‍ പ്രായംകുറഞ്ഞവരെ പ്രണയ പങ്കാളികളാക്കാനാണ് സ്ത്രീകള്‍ താല്‍പ്പര്യപ്പെടുന്നതെന്നാണ് പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ വെളിപ്പെടുത്തല്‍.
പഠനത്തിന്റെ ഭാഗമായി 4500 ലധികം പേരുടെ ഡേറ്റിംഗ് വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. 22 മുതല്‍ 85 വയസുവരെ പ്രായമുള്ളവരാണ് ഈ പഠനത്തില്‍ പങ്കെടുത്തിട്ടുള്ളത്. ഈ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും സ്ത്രീകളും പുരുഷന്‍മാരും തങ്ങളെക്കാള്‍ പ്രായംകുറഞ്ഞവരെയാണ് പ്രണയപങ്കാളിയാക്കാന്‍ താല്‍പ്പര്യം കാണിക്കുന്നതെന്ന് വ്യക്തമായി.
പരമ്പരാഗതമായുള്ള രീതിയനുസരിച്ച് പ്രണയബന്ധത്തില്‍ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ പ്രായംകുറഞ്ഞവരായിരിക്കും. എന്നാല്‍ പഠനപ്രകാരം ഈ ധാരണ തെറ്റാണെന്ന് തെളിഞ്ഞിരിക്കുകയാണ്. തങ്ങളെക്കാള്‍ പ്രായംകുറഞ്ഞ പുരുഷന്‍മാരോട് സ്ത്രീകള്‍ക്ക് താല്‍പ്പര്യം തോന്നുന്നത് വര്‍ധിച്ചുവരികയാണെന്ന് പഠനത്തില്‍ പറയുന്നു.
പ്രായംകുറഞ്ഞവരിലെ പ്രത്യേകത
പ്രായംകുറഞ്ഞവരുടെ ഉത്സാഹം, ഊര്‍ജം, ആകാംക്ഷ എന്നിവ സ്ത്രീകളില്‍ വലിയ ആകര്‍ഷണമുണ്ടാക്കുന്നു. ഡേറ്റിംഗില്‍ പങ്കാളിയില്‍ മതിപ്പുണ്ടാക്കാന്‍ കഴിയുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നതും ചെറുപ്പക്കാരാണ്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തങ്ങളെക്കാള്‍ പ്രായംകുറഞ്ഞവരോട് അറിഞ്ഞോ അറിയാതെയോ ആകര്‍ഷണം തോന്നുന്നുവെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post