തിരുവനന്തപുരം; കുടുംബത്തിലേക്ക് ആദ്യ കാർ എന്ന സ്വപ്‌നം ഒരു സെക്കൻഡ് ഹാൻഡ് വാഹനത്തിലൂടെ പൂർത്തീകരിക്കുന്നവരായിരിക്കും സാധാരണക്കാരിൽ പലരും. എന്നാൽ പലപ്പോഴും ലാഭം നോക്കി പോകുമ്പോൾ വലിയ പ്രശ്‌നങ്ങളിലേക്ക് ഈ യൂസ്ഡ് കാർ വാങ്ങൽ കൊണ്ട് ചെന്നെത്തിക്കാറുണ്ട്. ഈ സാഹചര്യത്തിൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗതാഗത വകുപ്പ്.
അനധികൃത യൂസ്ഡ് കാർ ഷോറൂമുകൾക്കാണ് വകുപ്പ് തടയിടാൻ പോകുന്നത്. യൂസ്ഡ് കാർ ഷോറൂമുകൾക്ക് ഓതറൈസേഷൻ നിർബന്ധമാക്കി. മാർച്ച് 31നു മുൻപ് യൂസ്ഡ് കാർ ഷോറൂമുകൾ ഓതറൈസേഷൻ നേടണം. ഓതറൈസേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഇത്തരം സ്ഥാപനങ്ങളിലെ വാഹനങ്ങളെ കരിമ്പട്ടികയിൽ പെടുത്തും. അംഗീകാരമില്ലാത്ത യൂസ്ഡ് കാർ ഷോറൂമുകളിൽ നിന്നും വാഹനങ്ങൾ വാങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Discussion about this post