നിങ്ങള്‍ വളരെ വേഗം ഭക്ഷണം കഴിച്ചുകഴിയുന്ന ഒരാളാണോ. എന്നാല്‍ ഇങ്ങനെ പെട്ടന്ന് ഭക്ഷണം അകത്താക്കുന്ന ശീലം അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സമയം ലാഭിക്കാനായി നിങ്ങള്‍ ചെയ്യുന്ന ഇക്കാര്യം ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം.
പരിണിത ഫലങ്ങള്‍
10 മിനിറ്റോ അതില്‍ കുറവോ സമയത്തിനുളളില്‍ ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയും പോഷകങ്ങളെ ആഗീരണം ചെയ്യുന്നത് തടയുകയും ചെയ്യുുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദഹനത്തിന്റെ ആരംഭം ഭക്ഷണം വായില്‍ ചവച്ചരയ്ക്കുന്നതുമുതല്‍ ആരംഭിക്കുന്നു. ഈ ആഹാരം വായിലെ ഉമിനീരുമായി കലര്‍ത്തുകയും ചെയ്യും.
തിരക്കിട്ട് കഴിക്കുന്നത് ഈ ചവച്ചരയ്ക്കല്‍ പ്രക്രീയ കുറയ്ക്കുന്നു. ഇതുമൂലം വലിയ ഭക്ഷണഘടകങ്ങള്‍ ആമാശയത്തിലേക്ക് ചെല്ലാനിടയാകുന്നു. ഇത് ദഹനക്കേടിനും പോഷക ഘടകങ്ങള്‍ അപൂര്‍ണ്ണമായി വേര്‍തിരിച്ചെടുക്കാനും കാരണമാകും. ആമാശയത്തിലെത്തുന്ന വലിയ ഭക്ഷണഘടകങ്ങളെ വിഘടിപ്പിക്കുന്നതിനായി ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ദ്ധിക്കും. ഇത് നെഞ്ചെരിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും. കൂടാതെ ഈ പാറ്റേണ്‍ അമിതമായി പൊണ്ണത്തടി, മെറ്റബോളിക് സിന്ഡ്രോം തുടങ്ങിയവ ഉണ്ടാകാന്‍ കാരണമാകുന്നു.
വളരെ വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് തീര്‍ച്ചയായും ശരീരഭാരം വര്‍ദ്ധിക്കാനും ആസിഡ് റിഫ്ളക്സ്, ഉപാപചയ അസന്തുലിതാവസ്ഥ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം എന്ന് കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യനായ കനിക മല്‍ഹോത്ര പറയുന്നു. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നത് കുടല്‍ മസ്തിഷ്‌ക അച്ചുതണ്ടിനെ തടസ്സപ്പെടുത്തും. അതുകൊണ്ട് സംതൃപ്തി തോന്നിപ്പിക്കുന്ന ഹോര്‍മോണ്‍ സിഗ്‌നലുകള്‍ വൈകിപ്പിക്കുകയും അമിത ഭക്ഷണം അകത്താക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു.
Discussion about this post