വായുമലിനീകരണം കുട്ടികളില്‍ മാരകമാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍. കാരണം താരതമ്യേന ഉയരം കുറഞ്ഞവരെയായിരിക്കും ഇത് ബാധിക്കുകയെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. . ഉയരം കുറഞ്ഞവര്‍ക്ക് വായുമലിനീകരണം കൂടുതല്‍ ആഘാതമുണ്ടാക്കും എന്നാണ് ലഖ്നൗവിലെ ഇസബെല്ല തോബര്‍സണ്‍ കോളേജിലെ സംഘം നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.
അതുകൊണ്ട് തന്നെയാണ് പത്തുവയസ്സിന് താഴെയുള്ള കുട്ടികള്‍ ഈ മലിനീകരണത്തിന്റെ ഇരകളായി മാറുന്നത്. പഠനമനുസരിച്ച്, കുട്ടികള്‍ ശ്വസിക്കുന്ന താഴ്ന്ന അന്തരീക്ഷത്തില്‍ അള്‍ട്രാഫൈന്‍ കണികകളുടെ സാന്ദ്രത കൂടുതലാണ്; റോഡരികുകളിലും വാണിജ്യമേഖലകളിലും പ്രത്യേകിച്ചും. കാറ്റിന്റെ കുറഞ്ഞ വേഗം, കുറഞ്ഞ താപനില തുടങ്ങിയ ഘടകങ്ങളും സ്ഥിതി വഷളാക്കും.
ഗതാഗതം കൂടുതലുള്ള പ്രദേശത്തെ സ്‌കൂളുകളിലെ കുട്ടികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അപകടാവസ്ഥയിലാണ്, അവര്‍ ഉയര്‍ന്ന വായുമലിനീകരണത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. ലഖ്‌നൗ നഗരത്തിലെ 408 കുട്ടികളില്‍ നടത്തിയ പഠനം കുട്ടികളില്‍ നടത്തിയ പഠനം ‘ഹസാര്‍ഡ്സ് മെറ്റീരിയല്‍സ് അഡ്വാന്‍സസ്’, ‘എന്‍വയണ്‍മെന്റ് ജിയോകെമിസ്ട്രി ആന്‍ഡ് ഹെല്‍ത്ത്’, ‘അറ്റ്‌മോസ്‌ഫെറിക് എന്‍വയണ്‍മെന്റ് എക്‌സ്’ തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post