ന്യൂഡൽഹി : ഡൽഹി ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയിൽ നിന്നും 7 എംഎൽഎമാർ രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കുന്ന സാഹചര്യത്തിലുള്ള എംഎൽഎമാരുടെ രാജി എഎപിക്ക് കനത്ത പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിൽ വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് പാർട്ടി വിടുന്നത് എന്നാണ് രാജിവെച്ച എംഎൽഎമാർ വ്യക്തമാക്കിയിരിക്കുന്നത്.
ത്രിലോക്പുരി, ജനക്പുരി, കസ്തൂർബാ നഗർ, മെഹ്‌റൗലി തുടങ്ങിയ പ്രധാന മണ്ഡലങ്ങളിലെ എംഎൽഎമാരും രാജിവച്ചവരിൽ ഉൾപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി തങ്ങളെ പരിഗണിച്ചില്ല എന്ന പരാതിയും എംഎൽഎമാർ ഉയർത്തുന്നുണ്ട്.
ഭാവന ഗൗർ (പാലം), രാജേഷ് ഋഷി (ജനക്പുരി), മദൻ ലാൽ (കസ്തൂർബാ നഗർ), രോഹിത് കുമാർ മെഹ്‌റൗലിയ (ത്രിലോക്പുരി), നരേഷ് യാദവ് (മെഹ്‌റൗളി), ഭൂപീന്ദർ സിംഗ് ജൂൺ (ബിജ്വാസൻ), പവൻ കുമാർ ശർമ്മ (ആദർശ് നഗർ) ഇനി 7 എംഎൽഎമാർ ആണ് ആം ആദ്മി പാർട്ടി വിട്ടിരിക്കുന്നത്. രാജിവച്ചവരിൽ 5 എംഎൽഎമാരും തുടർച്ചയായി രണ്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് എംഎൽഎമാർ ആയവരാണ്.
നിർണായകമായ സംസ്ഥാന തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഉള്ള ഈ ഉൾ പാർട്ടി പോര് അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടിയാകും എന്നാണ് കരുതപ്പെടുന്നത്. സ്ഥാനമൊഴിഞ്ഞ എംഎൽഎമാർ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുമോ അതോ സ്വതന്ത്രരായി മത്സരിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
Discussion about this post