പാലക്കാട്: ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 16 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി തമിഴ്‌നാട് സ്വദേശി പിടിയിലായി. പാലക്കാട് വെച്ചാണ് ഇയാള്‍ പിടിയിലായത്. രാമനാഥപുരം സ്വദേശി മനോഹരനെ ആര്‍ പി എഫ് ആണ് പിടികൂടിയത്.
സേലത്ത് നിന്നും കോട്ടയത്തേക്ക് കടത്താന്‍ ശ്രമിച്ച പണമാണ് പിടിച്ചെടുത്തത്. ഒറ്റനോട്ടത്തില്‍ തന്നെ ഇയാളുടെ വയറിന് അസാധാരണ വലിപ്പം തോന്നിയിരുന്നു. അരക്കെട്ടില്‍ പ്രത്യേക തുണി ബെല്‍റ്റിലാക്കി അതിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്.
പുനെ – കന്യാകുമാരി എക്‌സ്പ്രസ് ജനറല്‍ കോച്ചില്‍ നിന്നാണ് പ്രതി പിടിയിലായത്. സേലത്ത് നിന്നും കോട്ടയത്തേക്ക് രേഖകളൊന്നുമില്ലാതെ കടത്താന്‍ ശ്രമിച്ച പണമാണ് പിടികൂടിയതെന്ന് പാലക്കാട് ആര്‍ പി എഫ് അറിയിച്ചു. 16.50000 രൂപയുടെ കുഴല്‍ പണമാണ് പിടികൂടിയതെന്നും ആര്‍ പി എഫ് വ്യക്തമാക്കി.
Discussion about this post