ന്യൂഡൽഹി; 3ാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം ബജറ്റിൽ ഗുരുതര രോഗങ്ങളുമായി മല്ലിടുന്നവർക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസറടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിലാണ് മാറ്റം. 36 ജീവൻ രക്ഷാ മരുന്നുകളെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. 6 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് അനുവദിച്ചു. 13 പുതിയ രോഗിസഹായ പദ്ധതികൾക്കും പൂർണമായും നികുതി ഒഴിവാക്കി.
വരുന്ന മൂന്നുവർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയർ കാൻസർ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വർഷത്തിൽത്തന്നെ ഇതിൽ 200 സെന്ററുകൾ ക്രമീകരിക്കും.
കഴിഞ്ഞ വർഷം ജൂലൈയിൽ അവതരിപ്പിച്ച ആദ്യ ബജറ്റിലും സമാനമായി മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടിയിൽ മാറ്റം വരുത്തിയിരുന്നു. അന്ന് കാൻസർ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെയാണ് കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയത്. 10 ശതമാനം കസ്റ്റംസ് തീരുവയായിരുന്നു ഉണ്ടായിരുന്നത്. നേരത്തേ സ്പൈനൽ മസ്‌കുലാർ അട്രോഫി ഉൾപ്പെടെയുള്ള അപൂർവ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് ഇറക്കുമതിത്തീരുവ പൂർണമായി ഒഴിവാക്കിയിരുന്നു.
Discussion about this post