കാപ്പി ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. നിരവധി ആരോഗ്യഗുണങ്ങളും എന്നാല്‍ അധികമായാല്‍ അല്‍പ്പം ദോഷവുമുള്ള പാനീയമാണ് അത്. എന്നാല്‍ ലോകമെമ്പാടും പലരും പലവിധത്തിലാണ് ഈ പാനീയം തയ്യാറാക്കുന്നതും കുടിക്കുന്നതും. കാപ്പി ഏത് വിധത്തില്‍ തയ്യാറാക്കിയാലും അതില്‍ കുറച്ച് ഉലുവ വറുത്ത് പൊടിച്ച് ചേര്‍ത്താല്‍ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കും. അവയുടെ ഗുണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനായി കാപ്പിയില്‍ ഉലുവ ചേര്‍ത്ത് കുടിക്കുന്നത് വളരെ നല്ലതാണ്. 2023-ലെ സിസ്റ്റമാറ്റിക് റിവ്യൂ ആന്റ് മെറ്റ അനാലിസീസ് എന്ന പഠനത്തില്‍ ഉലുവയ്ക്ക് പ്രമേഹത്തെ നിയന്ത്രിക്കാനും അതുപോലെ, കൊളസ്ട്രോള്‍ കുറയ്ക്കാനും ശേഷിയുള്ളതായി പറയുന്നു. അതിനാല്‍, ഹൃദയാരോഗ്യം നിലനിര്‍ത്താന്‍ ഉലുവ സഹായിക്കുന്നു. കൂടാതെ, കാപ്പി കുടിക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കുന്നു.
അമിതവണ്ണം കുറയ്ക്കാന്‍ കാപ്പിയില്‍ ഉലുവ വറുത്ത് ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഉലുവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഒപ്പം കാപ്പി കുടിക്കുന്നതും വിശപ്പ് കുറയ്ക്കുന്നതാണ്. ആഹാരം കഴിച്ചാലും വേഗത്തില്‍ വയര്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നതാണ്.
ഉലുവയില്‍ ആന്റിഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ശരീരവീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, കാപ്പിയിലും ആന്റിഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, യൂറിക് ആസിഡ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ സഹായിക്കും. കാപ്പിയില്‍ ഉലുവ ചേര്‍ത്ത് ് കുടിച്ചാല്‍ ദഹനം മെച്ചപ്പെടുന്നതാണ്. ദഹന സംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. പ്രത്യേകിച്ച്, അസിഡിറ്റി കുറയും
Discussion about this post