കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിനിയെ (20)മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിനിയായ 20കാരിയെ കമർഹത്തിയിലെ ഇഎസ്‌ഐ ക്വാർട്ടേഴ്‌സിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇഎസ്‌ഐ ആശുപത്രിയിലെ ഡോക്ടറായ അമ്മയ്ക്കൊപ്പമാണ് വിദ്യാർഥിനി താമസിച്ചിരുന്നത്. സംഭവദിവസം രാത്രി വിദ്യാർത്ഥിയുടെ അമ്മ പലതവണ കുട്ടിയെ വിളിച്ചെങ്കിലും പെൺകുട്ടി റൂം തുറന്നില്ല. തുടർന്ന് വാതിൽ ബലമായി തുറന്ന് നോക്കിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അയൽവാസികളുടെ സഹായത്തോടെ അമ്മ വിദ്യാർത്ഥിനിയെ കമർഹട്ടിയിലെ ഇഎസ്‌ഐ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. കമർഹട്ടി പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം മുറിയിൽ ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയട്ടില്ല.
Discussion about this post