പനാജി: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നിർമ്മാതാവ് കെപി ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെയാണ് കെപി ചൗധരി എന്നറിയപ്പെടുന്ന സുങ്കര കൃഷ്ണ പ്രസാദ് ചൗധരിയെ (44) ഗോവയിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ചൗധരി കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രജനികാന്തിന്‍റെ വന്‍ ഹിറ്റായ കബാലി എന്ന ചിത്രത്തിന്‍റെ തെലുങ്ക് വിതരണാവകാശം നേടിയതും അത് വിതരണം നടത്തിയതും കെപി ചൗധരിയായിരുന്നു. ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്നു ഇദ്ദേഹം. കബാലിക്ക് ശേഷം ഇദ്ദേഹം വിതരണത്തിനെടുത്തതും, നിര്‍മ്മിച്ചതുമായ ചിത്രങ്ങള്‍ വന്‍ പാരജയമായിരുന്നു.
2023ല്‍ സൈബരാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ചൗധരിയെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടെ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചിരുന്ന ഫോട്ടോഗ്രാഫുകളും കോൺടാക്റ്റുകളും ലഭിച്ചതായി തെലങ്കാന പോലീസ് നേരത്തെ പറഞ്ഞിരുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു.












Discussion about this post