തെന്നിന്ത്യൻ താരം പാര്‍വതി നായര്‍ വിവാഹിതയാവുന്നു. താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യാവസായിയായ
ആഷ്രിത് അശോകാണ് നടിയുടെ വരൻ. ഏറെക്കാലത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം.
ഹൈദരാബാദ് സ്വദേശിയാണ് ആഷ്രിത്. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകള്‍ താരം പങ്കു വച്ചിരുന്നു. ‘എന്റെ ഉയർച്ചയിലും താഴ്ച്ചയിലും നിങ്ങൾ എന്നോടൊപ്പം നിന്നു. ഇന്ന്, സ്നേഹത്തോടെയും വിശ്വാസത്തോടെയും അചഞ്ചലമായ പിന്തുണയുടെയും കൂടെ നില്‍ക്കാൻ ഞാൻ യെസ് പറയുന്നു. എനിക്ക് കരുത്തായി നില്‍ക്കുന്നതിന് നന്ദി. പിന്തുണയ്‍ക്കും സ്‍നേഹത്തിനും നന്ദി പറയുന്നു. നിങ്ങളില്ലാതെ ആ യാത്ര പൂര്‍ണതയിലെത്തില്ല’ എന്നാണ് പാർവതി ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.
ഫെബ്രുവരി ആറിനാകും പാര്‍വതി നായരുടെ വിവാഹം നടക്കുക. ചെന്നൈയില്‍ വെച്ചായിരിക്കും പാര്‍വതി നായരുടെ വിവാഹം എന്നും റിപ്പോര്‍ട്ടുണ്ട്. പിന്നീട് കേരളത്തില്‍ വിവാഹ വിരുന്നുമുണ്ടാകും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Discussion about this post