ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ ഭിക്ഷാടനം നിരോധിച്ച് ജില്ലാ കളക്ടര്‍. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ കൗശലേന്ദ്ര വിക്രം പുറത്തിറക്കിയത് . ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആരാധനാലയങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ട്രാഫിക് സിഗ്‌നല്‍, ജംഗ്ഷനുകള്‍ എന്നിങ്ങനെയുള്ള പൊതുവിടങ്ങളില്‍ വ്യക്തികള്‍ ഒറ്റയ്ക്കും കൂട്ടമായും ഭിക്ഷ യാചിക്കുന്നുണ്ട്. ഭിക്ഷാടനം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടാണിത്. ഇതര സംസ്ഥാനങ്ങളിലും സിറ്റികളിലും നിന്നുള്ളവര്‍ ഇതിലുള്‍പ്പെടുന്നു. ഇവരില്‍ കൂടുതലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ്. ഭിക്ഷാടനത്തിന്റെ മറവില്‍ നിരവധി കുറ്റ കൃത്യങ്ങള്‍ നടക്കുന്നു എന്നും കളക്ടറുടെ ഉത്തരവില്‍ വിശദമാക്കുന്നു
ഇവരുടെ പുനരധിവാസത്തിനായി കോലാറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ സൗകര്യങ്ങളൊരുക്കും. ഉത്തരവ് പ്രകാരം ഭിക്ഷാടകര്‍ക്ക് എന്തെങ്കിലും കൊടുക്കുന്നതും അവരില്‍ നിന്ന് എന്തെങ്കിലും കൈപ്പറ്റുന്നതും ഉത്തരവില്‍ തടഞ്ഞിട്ടുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post