ന്യൂഡൽഹി: ചരിത്രമുഹൂർത്തത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് രാഷ്ട്രപതിഭവൻ. ആദ്യമായി ഒരു വിവാഹത്തിന് വേദിയാവാനാണ് രാഷ്ട്രപതി ഭവൻ ഒരുങ്ങുന്നത്. സിആർപിഎഫ് ഉദ്യോഗസ്ഥയായ പൂനം ഗുപ്തയും സിആർപിഎഫ് അസിസ്റ്റന്റ് കമാന്റന്റ് ആയ അവിനാശ് കുമാറുമാണ് രാഷ്ട്രപതി ഭവനിൽവച്ച് വിവാഹിതരാവുന്നത്.നിലവിൽ ജമ്മു കശ്മീരിലാണ് പൂനത്തിന്റെ ഭാവിവരൻ സേവനം ചെയ്യുന്നത്.ഫെബ്രുവരി 12നാണ് ഇവരുടെ വിവാഹം നടക്കുന്നത്.
രാഷ്ട്രപതിഭവനിലെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയാണ് പൂനം ഗുപ്ത. 74ാം റിപ്പബ്ലിക് ദിന പരേഡിലെ വനിതാ സംഘത്തെ നയിച്ചതിന്റെ പേരിൽ ഇവർ രാജ്യശ്രദ്ധ നേടിയിരുന്നു. സ്വന്തം ജോലിയോടുള്ള ആത്മാർത്ഥതയും കൃത്യനിഷ്ഠയും കണക്കിലെടുത്താണ് രാഷ്ട്രപതി ഭവനിൽ വച്ച് വിവാഹിതയാകാനുള്ള അനുമതി ദ്രൗപതി മുർമു നൽകിയത്. മദർ തെരേസ ക്രൗൺ കോപ്ലകിസലാണ് വിവാഹം നടക്കുക.
ഗണിതശാസ്ത്രത്തിൽ ബിരുദാധാരിയാണ് പൂനം ഗുപ്ത. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഘ്വാളിയോറിലെ ജിവാജി സർവ്വകലാശാലയിൽ നിന്ന് ബിഎഡും നേടിയിട്ടുണ്ട്. യുപിഎസ്.സി.സി എപിഎഫ് പരീക്ഷയിൽ 81 ാം റാങ്കുകാരിയായിരുന്നു.











Discussion about this post