സ്റ്റോക്ക്ഹോം : സ്വീഡനിൽ സ്കൂളിൽ വെടിവെപ്പ്. സ്വീഡിഷ് നഗരമായ ഒറെബ്രോയിലെ ഒരു സ്കൂളിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ 5 പേർക്ക് വെടിയേറ്റിട്ടുണ്ട്. അജ്ഞാതനായ ആക്രമിയാണ് വെടിവെപ്പ് നടത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിനുശേഷം പ്രതി ആത്മഹത്യ ചെയ്തു.
തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒറെബ്രോ നഗരത്തിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സ്വീഡന്റെ ദേശീയ ടാസ്‌ക് ഫോഴ്‌സ് വിവരമറിഞ്ഞ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി. സുരക്ഷാ കാരണങ്ങളാൽ ഈ പ്രദേശത്തെ ജനങ്ങളെ പോലീസ് ഒഴിപ്പിച്ചു.
സംഭവത്തിന് ശേഷം കുറ്റവാളി സംഭവസ്ഥലത്ത് തന്നെ ആത്മഹത്യ ചെയ്തതായി സ്വീഡിഷ് വാർത്താ ഏജൻസിയായ ടിടി അവകാശപ്പെട്ടു. ഒറെബ്രോയിലെ അക്രമങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ ഗുരുതരമാണെന്ന് നീതിന്യായ മന്ത്രി ഗുന്നർ സ്ട്രോമർ അറിയിച്ചു. പോലീസ് സ്ഥലത്തുണ്ട്. ഓപ്പറേഷൻ പുരോഗമിക്കുകയാണ്. സർക്കാർ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post