പത്തനംതിട്ട: വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിന് പങ്കെടുത്ത് മടങ്ങുന്നതിനിടെ വഴിയരികിൽ വിശ്രമിച്ച 20 അംഗ സംഘത്തെ പോലീസ് മർദ്ദിച്ചതായി പരാതി. സ്ത്രീകൾക്ക് അടക്കം തലയ്ക്കും മറ്റും പരിക്കേറ്റതായി വിവരം. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
പത്തനംതിട്ട സ്വകാര്യബസ് സ്റ്റാൻഡിനോട് ചേർന്ന് വഴിയരികിൽ നിൽക്കുകയായിരുന്നു സംഘം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തലയ്ക്ക് ലാത്തി കൊണ്ട് അടിച്ചതായും പരാതിയുണ്ട്. മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിനാണ് പൊട്ടൽ.
പത്തനംതിട്ട സ്റ്റേഷനിലെ എസ്‌ഐയും സംഘവുമാണ് മർദ്ദിച്ചത്. സ്വദേശിയായ ഒരു സ്ത്രീയെ ഇറക്കുന്നതിനാണ് അബാൻ ജംഗ്ഷനിൽ വാഹനം നിർത്തിയത്. ഈ സ്ത്രീയുടെ ഭർത്താവിന് വേണ്ടി കാത്തുനിൽക്കുന്ന സമയത്താണ് പോലീസ് അകാരണമായി മർദ്ദിച്ചതെന്നും സംഘത്തിന്റെ പരാതിയിൽ പറയുന്നു. ആദ്യം പുരുഷന്മാരെയാണ് മർദ്ദിച്ചത്. തുടർന്ന് സ്ത്രീകളാണെന്ന പരിഗണന പോലും നൽകാതെ മർദ്ദിച്ചെന്നും സംഘം ആരോപിച്ചു.
Discussion about this post