ഇസ്ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ വിഷം തുപ്പി ലഷ്‌കർ ഇ ത്വയ്ബ ഭീകര നേതാവ് ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദ്. അധികം വൈകാതെ ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗം ആക്കുമെന്ന് തൽഹ പറഞ്ഞു. ലഷ്‌കർ ഇ ത്വയ്ബ ഭീകര സംഘടനയല്ലെന്ന് വ്യക്തമാക്കിയ തൽഹ തന്റെ പിതാവ് പോരാടിയത് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും കൂട്ടിച്ചേർത്തു.
കശ്മീർ അധികം വൈകാതെ തന്നെ മുസ്ലീങ്ങളുടേത് മാത്രമായി മാറും. ജമ്മു കശ്മീരിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഞങ്ങൾ പിടിച്ചെടുക്കും. കശ്മീർ അധികം വൈകാതെ തന്നെ പാകിസ്താൻ മുസ്ലീം ഇന്ത്യയുടെ ഭാഗമാക്കും. ആഗോളതലത്തിൽ ലഷ്‌കർ ഇ ത്വയ്ബയെ ഭീകര സംഘടനയായാണ് വിലയിരുത്തുന്നത്. മോദി കാരണം ആണ് ഇത്. തന്റെ പിതാവ് ഹാഫിസ് സയീദിന്റെ പേരിനെ മോദി അപകീർത്തിപ്പെടുത്തുന്നുവെന്നും തൽഹ സയീദ് പറഞ്ഞു.
പാകിസ്താൻ സർക്കാർ സ്വന്തം നയങ്ങൾ പുന:പരിശോധിക്കേണ്ട സമയം അതിക്രമിച്ചു. തന്റെ പിതാവിനെ ജയിലിൽ നിന്നും പാക് സർക്കാർ മോചിപ്പിക്കണം. ഹാഫിസ് സയീദ് ഒരിക്കലും ഒരു ക്രിമിനൽ അല്ല. അദ്ദേഹം ഒരു നിരപരാധി ആണ്. അദ്ദേഹം ഒരു കുറ്റവും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് അദ്ദേഹം ജയിലിൽ കിടക്കുന്നത് എന്നും തൽഹ ചോദിച്ചു.
അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ എന്തിനാണ് പിന്തുണയ്ക്കുന്നത് എന്ന് മനസിലാകുന്നില്ല. പാകിസ്താനിൽ ഉള്ളവർ ആരും ഭീകരർ അല്ല. പാകിസ്താനികളെ ഭീകരരായി ആരും കാണരുത്. കശ്മീർ പാകിസ്താന്റേത് ആണ്. കശ്മീരിലെ ജനങ്ങൾക്ക് പാകിസ്താന് ഒപ്പം ചേരണം എന്നാണ്. എന്നാൽ മോദി സർക്കാരിന്റെ നയങ്ങൾ ഇതിന് ഞങ്ങളെ അനുവദിക്കുന്നില്ല. മോദി സർക്കാർ വന്നതോട് കൂടി സർക്കാരിന്റെ നീക്കങ്ങളെക്കുറിച്ച് അറിയാൻ കഴിയുന്നില്ല. ഇന്ത്യൻ സുരക്ഷാ സേന അതിർത്തിയിൽ വലിയ ജാഗ്രത പുലർത്തുന്നുണ്ട്. അതിനാൽ ഇന്ത്യയ്‌ക്കെതിരെ നീങ്ങാൻ കഴിയുന്നില്ലെന്നും തൽഹ പറഞ്ഞു.
ലാഹോറിർ നടന്ന കശ്മീർ ഐക്യദാർഢ്യ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു തൽഹയുടെ പരാമർശം. പ്രസംഗത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയാണ് ഹാഫിസ് സയീദ്. ഇന്ത്യ പിടികൂടാനിരിക്കെ ഇയാളെ പാകിസ്താൻ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു. 78 വർഷത്തേയ്ക്ക് ആയിരുന്നു ഇയാൾക്ക് ജയിൽശിക്ഷ വിധിച്ചത്.
Discussion about this post