പ്രണയത്തിനായി എത്ര ദൂരം സഞ്ചരിക്കാൻ കഴിയും? കാതങ്ങൾ താണ്ടാം എന്നാണ് ഉത്തരമെങ്കിൽ അതിന് ഒരു ഉത്തമഉദാഹരണം കൂടി വന്നിരിക്കുകയാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ കൊളംബിയൻ ഫുട്‌ബോൾ താരം ജോൺ ഡുറാൻ തന്റെ പുതിയ സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നാസറിൽ പരിശീലനത്തിനായി ദിവസവും 950 കിലോമീറ്ററിലധികം സഞ്ചരിക്കും. കാരണം അദ്ദേഹം സൗദി അറേബ്യയിലെ ലിവ്-ഇൻ ദമ്പതികൾക്കുള്ള നിയമങ്ങളെക്കുറിച്ച് ആശയക്കുഴപ്പത്തിലാണ്, കൂടാതെ തന്റെ കാമുകിക്കൊപ്പം താമസിക്കാൻ അനുവദിക്കുമോ എന്ന് അദ്ദേഹത്തിന് അറിയില്ല. അത് കൊണ്ട് തന്നെ പ്രശ്‌നം പരിഹരിക്കാനായി കാമുകിക്കൊപ്പം താമസിക്കുകയും പരിശീലനത്തിനായി ക്ലബ്ബിലേക്ക് യാത്ര ചെയ്യാനും തീരുമാനിച്ചു. ഇതോടെ 950 കിലോമീറ്ററാണ് അദ്ദേഹം തന്റെ കരിയറും പ്രണയവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോകാനായി യാത്ര ചെയ്യുന്നത്. ഡുറന്റെ ഈ ആശയക്കുഴപ്പം, മാറി ഈ യാത്രഭാരം വേഗം തന്നെ മാറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കൊളമ്പിയൻ മുന്നേറ്റ താരമാണ് ജോൺ ഡുറൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റർ വില്ലയിൽ നിന്നാണ് ഈ 21 കാരനെ അൽ നസറിൽ എത്തിച്ചത്. ട്രാൻസ്ഫർ ഫീസായി 80 മില്ല്യൺ യുഎസ് ഡോളർ ആസ്റ്റൺ വില്ലക്ക് നൽകിയാണ് അൽ നസർ, ഈ കൊളംബിയൻ താരത്തെ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. ആസ്റ്റൺ വില്ല ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു താരത്തെ വിൽക്കുന്നത് വഴി ലഭിക്കുന്ന രണ്ടാമത്തെ ഉയർന്ന ട്രാൻസ്ഫർ ഫീ ആണിത്.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായാണ് ഈ യുവതാരത്തെ അൽനസർ നോക്കി കാണുന്നത്. എന്തായായാലും ഞെട്ടിക്കുന്ന തുകയ്ക്ക് ടീമിലെത്തിച്ച ഡുറാനിൽ ക്ലബ്ബിന് വലിയ പ്രതീക്ഷകളുണ്ടെന്ന് സാരം.
Discussion about this post