ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം ആണ് ഉള്ളത്. ധാരാളം ആളുകൾ ആണ് ഇത്തരം ഗെയിമുകൾ കളിക്കാറുള്ളത്. മനശാസ്ത്രത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ചിത്രങ്ങളാണ് ഇവ. അതുകൊണ്ട് തന്നെ നമ്മുടെ സ്വഭാവ സവിശേഷതകൾ മനസിലാക്കാൻ ഇത്തരം ഗെയിമുകൾ കളിക്കുന്നതുവഴി സാധിക്കും. ഇത്തരം ചിത്രങ്ങളിൽ ആദ്യം എന്ത് കാണുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ വ്യക്തിത്വം.
രണ്ടോ അധിലധികമോ ചിത്രങ്ങൾ യോജിപ്പിച്ചായിരുന്നു സാധാരണയായി ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ നിർമ്മിക്കാറുള്ളത്. ഒരു ചിത്രം മാത്രമാണെങ്കിൽ അതിൽ എന്തെങ്കിലും ഒരു സൂത്രം ഇത്തരം ഗെയിമുകളുടെ നിർമ്മാതാക്കൾ ഒളിപ്പിച്ച് വയ്ക്കാറുണ്ട്. ഇവ കണ്ടെത്തുന്നതാണ് നമ്മുടെ വിജയം.
സ്വഭാവ സവിശേഷതകൾ മാത്രമല്ല, നമ്മുടെ ബുദ്ധിശക്തി അളക്കാനും ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ സഹായിക്കും. അതുകൊണ്ട് തന്നെ ഈ കളി ദിവസേന കളിക്കുന്നവരും ശീലമാക്കിയവരും നമുക്കിടയിൽ ഉണ്ട്. ഇത്തരം ഗെയിമുകളിൽ രഹസ്യങ്ങൾ ഒളിപ്പിച്ച ചിത്രങ്ങൾ ആയിരിക്കും നമുക്ക് മുൻപിൽ എത്തുക. അതീവ ബുദ്ധിശക്തിയുള്ളവർക്ക് മാത്രമാണ് ഈ രഹസ്യം കണ്ടെത്താൻ കഴിയുക. ഈ കളി നിത്യേന കളിക്കുന്നത് ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഏറെ ഗുണം ചെയ്യും.
നിങ്ങളുടെ സ്വഭാവ സവിശേഷതയെക്കുറിച്ച് വ്യക്തമാക്കാൻ സഹായിക്കുന്ന ചിത്രമാണ് താഴെ കൊടുത്തിരിക്കുന്നത്. ഒരു കുതിരയുടെ മേൽ സവാരി നടത്തുന്ന ഒരാളുടെ ചിത്രമാണ് ഇത്. ഈ ചിത്രത്തിൽ കുതിരയെ അനുഗമിക്കുന്ന ഒരു നായയെയും കാണാം. ഈ ചിത്രത്തിന് ഒരു പ്രത്യേകതയുണ്ട്. ചിലർക്ക് ഈ ചിത്രം കാണുമ്പോൾ കുതിര മുൻപിലേക്ക് നടക്കുന്നത് പോലെയാകും തോന്നുക. എന്നാൽ മറ്റ് ചിലർക്ക് കുതിര സഞ്ചരിക്കുന്നത് പുറകിലേക്ക് ആണെന്ന് തോന്നും. ഇതിൽ ഏതാണ് നിങ്ങൾ കാണുന്നത്? .
കുതിര മുന്നിലേക്ക് നടക്കുന്നതായിട്ടാണ് നിങ്ങൾക്ക് തോന്നുന്നത് എങ്കിൽ നിങ്ങൾ എല്ലാ കാര്യങ്ങളെയും വളരെ ശുപാപ്തി വിശ്വാസത്തോടെയാണ് കാണുന്നത് എന്നാണ് അതിനർത്ഥം. എല്ലാ കാര്യങ്ങളിലും നിങ്ങൾ പ്രതീക്ഷയർപ്പിക്കും. ജീവിതത്തിൽ പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. എപ്പോഴും മാറ്റം ആഗ്രഹിക്കുന്നവർ ആയിരിക്കും നിങ്ങൾ. അതുകൊണ്ട് തന്നെ ജീവിതത്തിൽ വലിയ ഉയർച്ച കൈവരിക്കും. ജീവിതത്തിൽ സംഭവിക്കുന്ന തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ടായിരിക്കും ഇവരുടെ മുന്നേറ്റം.
കുതിര സഞ്ചരിക്കുന്നത് പുറകിലോട്ട് ആയിട്ടാണ് തോന്നുന്നത് എങ്കിൽ നിങ്ങൾ എല്ലാ കാര്യങ്ങളെയും അൽപ്പം സന്ദേഹത്തോടെ കാണുന്നവരാണ് നിങ്ങൾ എന്നാണ് അതിനർത്ഥം. ജീവിതത്തിൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളെ വേട്ടയാടും. എന്തിരുന്നാലും കഴിഞ്ഞ കാലത്തിൽ കുടുങ്ങിക്കിടക്കുന്നവർ ആയിരിക്കില്ല ഇക്കൂട്ടർ. പക്ഷെ എന്തെങ്കിലും ഒരു കാര്യം ചെയ്യാൻ തുനിയുമ്പോൾ കഴിഞ്ഞ തവണ സംഭവിച്ച കാര്യം ഓർമ്മയിൽ ഉണ്ടാകും.
Discussion about this post