സർവ്വം ശിവമയം, ഭക്തിയുടെ ഉന്മാദത്തിലും ആഘോഷത്തിലും അലിഞ്ഞ് ഗംഗയുടെ മടിത്തട്ടിൽ മഹാകുംഭമേള പുരോഗമിക്കുകയാണ്. നദീജലം അമൃതായി മാറി രക്ഷയേകുന്ന പുണ്യ സ്നാനഘട്ടങ്ങളിലേക്ക് ഒഴുകുകയാണ് ഭക്തർ. വിദേശത്ത് നിന്ന് വരെ കുംഭമേളയുടെ പരിപൂർണ അർത്ഥമറിയാനായി, അവിടെ ഉയരുന്ന ഊർജ്ജമണ്ഡലത്തെ അനുഭവിച്ചറിയാനായി ആളുകൾ എത്തുന്നു. ഭസ്മവും, രുദ്രാക്ഷവും,മന്ത്രോച്ചാരണങ്ങളും നിറഞ്ഞ പ്രയാഗ് രാജിലേക്ക് ജനലക്ഷങ്ങളാണ് ഒഴുകുന്നത്.
ഇപ്പോഴിതാ കുംഭമേളയുടെ പുണ്യഅനുഭൂതിയിൽ അലിയാനായി പാകിസ്താനിൽ നിന്ന് ഭക്തർ എത്തിയിരിക്കുകയാണ്. 68 ഹിന്ദുഭക്തരുടെ ഒരു സംഘമാണ് പ്രയാഗ് രാജിൽ എത്തിയിരിക്കുന്നത്. പാകിസ്താനിലെ സിന്ധ് പ്രവശ്യയിൽ നിന്നാണ് ഇവരുടെ വരവ്.പാപങ്ങൾ കഴുകാനും പൂർവ്വികരുടെ ആത്മശാന്തിക്കായും സംഘം, പുണ്യസ്‌നാനം ചെയ്തു. സംഘത്തോടൊപ്പം ഉണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു, തങ്ങൾ ആദ്യം ഹരിദ്വാർ സന്ദർശിച്ചു , അവിടെ അവർ ഏകദേശം 480 പൂർവ്വികരുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുകയും മഹാകുംഭത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തുവെന്ന് സംഘത്തോടൊപ്പം ഉണ്ടായിരുന്ന മഹന്ത് രാംനാഥ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിൽ പാകിസ്താനിൽ നിന്ന് 250 പേർ പ്രയാഗ്രാജ് സന്ദർശിച്ച് ഗംഗയിൽ പുണ്യസ്‌നാനം നടത്തിയത്. ഇത്തവണ സിന്ധിലെ ആറ് ജില്ലകളിൽ നിന്നുള്ള 68 പേരാണ് എത്തിയത്. ഇതിൽ ഏകദേശം 50 പേർ ആദ്യമായി എത്തിയവരാണ്. ‘ഇതൊരു സന്തോഷകരവും അതിശക്തവുമായ അനുഭവമാണ്. അത് പ്രകടിപ്പിക്കാൻ എനിക്ക് വാക്കുകളില്ല. നാളെ നമ്മൾ വീണ്ടും ഒരു പുണ്യസ്നാനം നടത്തുമെന്ന് തന്റെ അനുഭവം വിവരിച്ചുകൊണ്ട് മഖേജ എന്ന് യുവതി പറഞ്ഞു. നമ്മുടെ സനാതന ധർമ്മ പൈതൃകത്തിൽ അഭിമാനിക്കുന്നുവെന്ന് ഘോട്കിയിൽ നിന്നുള്ള 11-ാം ക്ലാസ് വിദ്യാർത്ഥിനിയായ സുർഭി പറഞ്ഞു.ആദ്യമായി, എന്റെ മതത്തെ ആഴത്തിൽ മനസ്സിലാക്കാനും സാക്ഷ്യം വഹിക്കാനും എനിക്ക് കഴിയുന്നു. അത് അതിശയകരമായി തോന്നുന്നു വിദ്യാർത്ഥി കൂട്ടിച്ചേർത്തു.ഇന്ത്യയിലും മഹാകുംഭമേളയിലും ഇത് എന്റെ ആദ്യ അനുഭവമാണ്. ഇവിടെ നമ്മുടെ സംസ്‌കാരം കാണുന്നത് ഒരു ദിവ്യാനുഭവമാണ്. സിന്ധിലെ മുസ്ലീങ്ങൾക്കിടയിലാണ് ഞങ്ങൾ ജനിച്ചു വളർന്നത്. ഇന്ത്യയിൽ നമ്മുടെ പൈതൃകം കാണുന്നത് സമാനതകളില്ലാത്ത ഒരു അനുഭവമാണെന്ന് കുട്ടി കൂട്ടിച്ചേർത്തു.









Discussion about this post