കറന്റുബില്ലോ , എൽപിജി ഗ്യാസ് പെയ്മന്റുകളോ മൊബൈൽ റീചാർജോ എന്തുമാവട്ടേ,…. ഇനി എന്ത് പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ അടയ്ക്കാം. പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്ത്യയിൽ ബിൽ പെയ്‌മെന്റ് സംവിധാനം തയ്യാറാക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്.
വാട്‌സ്ആപ്പിൽ ഇതിനോടകം തന്നെ പെയ്‌മെന്റ് സംവിധാനമുണ്ട്. ഇതിന്റെ തുടർച്ച എന്നൊണമാണ് ബിൽ പെയ്‌മെന്റ് ഫീച്ചർ അവതരിപ്പിക്കാൻ പോവുന്നത്. ഈ ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ആൻഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്.
വാട്‌സ്ആപ്പിൽ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബിൽ പെയ്മെൻറ്, മൊബൈൽ പ്രീപെയ്ഡ് റീച്ചാർജുകൾ, എൽപിജി ഗ്യാസ് പെയ്‌മെൻറുകൾ, ലാൻഡ്ലൈൻ പോസ്റ്റ്പെയ്ഡ് ബിൽ, റെൻറ് പെയ്‌മെൻറുകൾ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങൾ നൽകുന്ന സൂചന. എന്നാൽ പരീക്ഷണം പൂർത്തിയാക്കി എപ്പോൾ ഈ വാട്‌സ്ആപ്പ് ഫീച്ചർ സാധാരണ യൂസർമാർക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.
ഈ വർഷം വാട്‌സ്ആപ്പ് അവതരിപ്പിച്ച് ഫീച്ചറുകൾ ..
ഉപയോക്താക്കൾക്ക് AI- പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന AI സ്റ്റുഡിയോ
നമ്പറുകൾ സേവ് ചെയ്യാതെ വിളിക്കാനും വാട്‌സ്അപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു.
ഉപയോക്താക്കളുടെ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാൻ സഹായിക്കുന്ന ഫോട്ടോ സ്റ്റിക്കറുകളും സ്റ്റിക്കർ പായ്ക്ക് ലിങ്കുകളും ഈയിടെ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.
ഇഫക്റ്റുകൾ, ഫിൽട്ടറുകൾ, മറ്റ് ക്രിയേറ്റീവ് ഘടകങ്ങൾ എന്നിവ ചേർക്കാനും വാട്‌സ്ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരുന്നു.
Discussion about this post