കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. പ്രായം അമ്പതിനോടടുത്തിട്ടും യുവനേതാവാണെന്നാണ് സ്വയം വിശേഷിപ്പിയ്ക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്ശിയ്ക്കാതെയുള്ള സ്മൃതി ഇറാനിയുടെ വിമര്‍ശനം.
യുവ രാഷ്ട്രീയ നേതാവെന്ന് സ്വയം വിശേഷിപ്പിയ്ക്കുന്ന ഒരു രാഷ്ട്രീയ നേതാവുണ്ട്. പ്രായം അമ്പതിനോടത്തു. കഴിഞ്ഞ 10 വര്‍ഷമായി പാര്‍ലമെന്റ് അംഗമാണ്. പക്ഷേ സ്വന്തം മണ്ഡലത്തില്‍ കാര്യമായ വികസനപ്രവര്‍ത്തനങ്ങളൊന്നും ഇതു വരെ ചെയ്തിട്ടില്ല- അവര്‍ പറഞ്ഞു.
Discussion about this post