പാലക്കാട്: സിപിഎം ഏറെ ജയസാധ്ത കല്‍പിക്കുന്ന പാലക്കാട് ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം നേതൃത്വത്തിന് തലവേദനയാകുന്നു. തൃശ്ശൂര്‍ ഉള്‍പ്പടെ സമീപ ജില്ലകളില്‍ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കല്‍ പൂര്‍ത്തിയായിട്ടും പാലക്കാട് ഇനിയും അനിശ്ചിതത്വം തുടരുകയാണ്. ഒറ്റപ്പാലത്ത് നിലവിലെ എംഎല്‍എ
എം.ഹംസ വീണ്ടും മത്സരിക്കാന്‍ തയ്യാറെടുക്കുന്നതും, എ.ആര്‍ മുരളി ഉള്‍പ്പടെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയവര്‍ക്ക് പരിഗണന നല്‍കണമെന്ന ആവശ്യം ഉയരുന്നതും ഉള്‍പ്പടെ മിക്ക മണ്ഡലങ്ങളിലും തര്‍ക്കം തുടരുകയാണ്.
നിലവില്‍ രണ്ട് വട്ടം മത്സരിച്ചവരെ വീണ്ടും മത്സരരംഗത്തിറക്കേണ്ട എന്നാണ് പൊതുവില്‍ പാര്‍ട്ടി തീരുമാനം. ഇത് പ്രകാരം ജില്ലയില്‍ എം ചന്ദ്രനും, കെ.എസ് സലീഖയും, ഹംസയും മാറി നില്‍ക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായം. എന്നാല്‍ ഒറ്റപ്പാലത്ത് തനിക്ക് ഒരവസരം കൂടി നല്‍കണമെന്ന ഡിമാന്റുമായി ഒറ്റപ്പാലം എംഎല്‍എ ഹംസ ജില്ല കമ്മറ്റിയെ സമീപിച്ചതാണ് പ്രശ്‌നമായത്. ഹംസയ്ക്ക് വീണ്ടും അവസരം നല്‍കുകയാണെങ്കില്‍ തങ്ങളുടെ കാര്യത്തിലും അത് വേണമെന്നാണ് മറ്റ് രണ്ട് എംഎല്‍എമാരും അറിയിച്ചിട്ടുള്ളത്. ജില്ല കമ്മറ്റികള്‍സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാലക്കാട് സിപിഎമ്മില്‍ അനിശ്ചിതത്വം തുടരുന്നു.ജില്ലാ കമ്മറ്റികള്‍ പലതും പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാകി ലിസ്റ്റ് സംസ്ഥാന നേതൃത്വത്തിന് കൈമാറുമ്പോഴും പാലക്കാട് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്.ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഒറ്റപ്പാലം എംഎല്‍എക്ക് സീറ്റ് നല്‍ തങ്ങള്‍ക്കും മത്സരിക്കണമെന്ന് ജില്ലയിലെ മറ്റ് എംഎല്‍എമാര്‍ സംസ്ഥാന നേതാക്കളെ അറിയിച്ചതായാണ് വിവരം.

എം.ഹംസയ്ക്ക് വീണ്ടും മത്സരിക്കാന്‍ അവസരം നല്‍കരുതെന്ന ആവശ്യം ഒരു വിഭാഗം ഉയര്‍ത്തിയെങ്കിലും ഹംസയെ വീണ്ടും മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്ന വാദത്തിനും ജില്ല കമ്മറ്റിയില്‍ പ്രാമുഖ്യമുണ്ട്. സീറ്റ് നിലനിര്‍ത്താന്‍ ഹംസ വീണ്ടും മത്സരിക്കണമെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത് എന്നാല്‍ പാര്‍ട്ടിയ്ക്ക് ഏറെ ശക്തിയുള്ള മണ്ഡലത്തില്‍ ആര് മത്സരിച്ചാലും ജയസാധ്യത കുറയില്ല എന്നാണ് മറു ഭാഗത്തിന്റെ വാദം. തദ്ദേശ തെരഞ്ഞെടുപ്പിലും, ലോകസഭ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പാര്‍ട്ടി നേടിയ ഭൂരിപക്ഷം ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു.
ഏതാണ്ട് 20000ത്തോളം വോട്ടിന്റെ ഭൂരിപക്ഷം ലോകസഭതിരഞ്ഞെടുപ്പിലും 15000ത്തോളം ഭൂരിപക്ഷം തദ്ധേശസ്വയം ഭരണ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം നേടിയ കണക്കുകളും ഇവര്‍ നിരത്തുന്നുണ്ട്.
രണ്ട് ടേം പൂര്‍ത്തീകരിച്ച എം ചന്ദ്രനും,കെ. എസ് സലീഖയും മാറിനില്‍ക്കാനുള്ള സാധ്യത നിലനില്‍ക്കെ ഒറ്റപ്പാലത്ത് മാത്രം ഇത്തരമൊരു നീക്കം നടത്തേണ്ടതന്റെ ആവശ്യകതയെന്തെന്നാണ് ഹംസയെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. മാത്രവുമല്ല ഹംസ വീണ്ടും മത്സരിക്കുന്ന പാര്‍ട്ടിയ്ക്ക് തിരിച്ചടിയായേക്കാനുള്ള സാധ്യതയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഷൊര്‍ണ്ണൂരില്‍ എംആര്‍ മുരളിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടവര്‍ മടങ്ങിയെത്തിയിട്ടും ഒറ്റപ്പാലത്ത് വിമത വിഭാഗം ഇപ്പോഴും പാര്‍ട്ടിയുമായി കലഹിച്ച് നില്‍ക്കുകയാണ്.ഹംസ മത്സരിക്കുകയാണെങ്കില്‍ ഇവര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നുമെന്നാ സൂചനയ.ഒറ്റപ്പാലത്തെ വിഭാഗീയതയില്‍ എംഎല്‍എയോട് മാത്രമാണ് വിമത വിഭാഗം ഇപ്പോഴും എതിര്‍പ്പുയര്‍ത്തുന്നത്.കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം നഗരസഭയില്‍ മത്സരിച്ച വിമതര്‍ അഞ്ച് സീറ്റിലേക്ക് തനിച്ച് വിജയിച്ചിരുന്നു.
സാങ്കേതിക ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സിപിഎം ഇപ്പോള്‍ ഒറ്റപ്പാലം നഗരസഭ ഭരിക്കുന്നത്. പൂക്കോട്ടുകാവിലും കടമ്പഴിപ്പുറത്തും ഔദ്യോഗിക വിഭാഗത്തിനെതിരെ വലിയൊരു വിഭാഗം കലഹിച്ച് നില്‍ക്കുന്നുമുണ്ടെന്നും, .വിമതര്‍ മത്സരിച്ചാല്‍ 10000ത്തോളം വോട്ടുകള്‍ നേടുമെന്നാണ് അവരുടെ അവകാശവാദം.അതേസമയം നിലവിലെ എംഎല്‍എ മാറി നില്‍ക്കുകയാണെങ്കില്‍ വിമതരെ ഒതുക്കാനാകുമെന്നും വിലയിരുത്തലുണ്ട്.
ഹംസയെ വീണ്ടും മത്സരിപ്പിക്കണമെന്ന ആവശ്യത്തോട് സംസ്ഥാന നേതൃത്വവും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ തരൂര്‍ മണ്ഡലത്തില്‍ നിലവിലെ എംഎല്‍എ ആയ എകെ ബാലന്റെ പേര് ജില്ലാ കമ്മറ്റി ഇത് വരെ പരിഗണിച്ചിട്ടില്ല.അദ്ധേഹത്തിന്റെ കാര്യം സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.ഷൊര്‍ണ്ണൂരേക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ആയ പികെ സുധാകരന്റെ പേരാണ് ഇവിടെ പറഞ്ഞു കേള്‍ക്കുന്നത്.എംആര്‍ മുരളിയുടെ പേരും ഉയര്‍ന്നിട്ടുണ്ട്.
ഒറ്റപ്പാലത്തെക്ക് പരിഗണിക്കുന്നവരില്‍ പ്രധാനി ജില്ലാ സെക്രട്ടറിയെറ്റിലെ പ്രബലനായ പികെ
ശശിയാണ്. സിഐടിയു ജില്ലാ സെക്രട്ടറി കൂടിയാണ് ശശി.ഡിവൈഎഫ്‌ഐ നേതാവായ കെ പ്രേമകുമാറിന്റെ പേരും പരിഗണിക്കുന്നുണ്ട്. സുബൈദ ഇസഹാക്കിന്റെ പേരും ഒറ്റപ്പാലത്തേക്കും പറഞ്ഞ് കേള്‍ക്കുന്നു.
ഒരു കാലത്ത് സിപിഎമ്മിന്റെ ഉറച്ച സീറ്റായിരുന്ന തൃത്താല വീണ്ടെടുക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന ആവശ്യവും ശക്തമാണ്. തൃത്താലയില്‍ വിടി ബല്‍റാമിനെ നേരിടാന്‍ എംആര്‍ മുരളിയെ ഇറക്കാനും സാധ്യതയുണ്ട്. ഇവിടെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന്റെ പേര് ഒരു ഘട്ടത്തില്‍ ഉയര്‍ന്ന കേട്ടിരുന്നുവെങ്കിലും സ്വരാജ് മത്സരിക്കാനുള്ള സാധ്യത കുറവാണ്. കോങ്ങാട് കെവി വിജയദാസിന് ഒരവസരം കൂടി നല്‍കിയേക്കും.
തരൂര്‍ മണ്ഡലത്തിലേക്ക് മുന്‍ എംപി എസ് അജയകുമാറിന്റെ പേര് പരിഗണനയിലുണ്ട്. ആലത്തൂരില്‍ ഏരിയ സെക്രട്ടറിയായ കെഡി പ്രസേനന്റെ പേരും പറഞ്ഞ് കേള്‍ക്കുന്നു. പാലക്കാട്ടേക്കും നെന്മാറയിലേക്കും മുന്‍ എംപിയായ എന്‍എന്‍ കൃഷ്ണദാസിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നൂണ്ട്.ചിറ്റൂര്‍ ജനതാദളും ,മണ്ണാര്‍ക്കാടും പട്ടാമ്പിയിലും സിപിഐയുമായിരിക്കും മത്സരിക്കുക.
സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പട്ടിക സംസ്ഥാന നേതൃത്വത്തിന് ഉടന്‍ നല്‍കുമെന്ന് ജില്ല നേതൃത്വം പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച യാതൊരു തര്‍ക്കവുമില്ലെന്നും ജില്ല നേതാക്കള്‍ പറഞ്ഞു. പാലക്കാട് ജില്ലയില്‍ ഇത്തവണ മുഴുവന്‍ സീറ്റുകളിലും വിജയിക്കത്തക്ക രീതിയില്‍ പാര്‍ട്ടി ശക്തമാണെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. അതേ സമയം ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ സാന്നിധ്യം പാര്‍ട്ടി ഗൗരവത്തിലാണ് കാണുന്നത്.
Discussion about this post