കാന്തം എന്താണെന്ന് അറിയാത്തവരായി ആരും ഉണ്ടാകില്ല. കുഞ്ഞുനാളിൽ നമ്മൾ എല്ലാവരും ഇത് ഉപയോഗിച്ച് കളിച്ചുകാണും. പേപ്പറിൽ മണ്ണെടുത്ത് കാന്തം ഉപയോഗിച്ച് കറുത്ത തരികളെ വേർപെടുത്തി എടുക്കുകയായിരുന്നു നമ്മുടെ പ്രധാന വിനോദം. ഡസ്‌കിനടിയിൽ കാന്തം വച്ച് സഹപാഠികളെ പറ്റിക്കുന്ന വിദ്യയും പലരും പ്രയോഗിച്ച് കാണും.
ഒട്ടുമിക്ക കളിപ്പാട്ടങ്ങളിലും കാന്തം ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ കുഞ്ഞുനാളിൽ കളിപ്പാട്ടം കിട്ടിയാൽ അത് പൊളിച്ചെടുത്ത് കാന്തം പുറത്തെടുക്കും. പിന്നീട് ഇതുകൊണ്ടായിരിക്കും കളിക്കുക. കാന്തം കിട്ടാനായി റേഡിയോ വരെ പൊളിച്ചവർ കൂട്ടത്തിൽ ഉണ്ടാകും.
ഒരു വസ്തുവിനെ ആകർഷിക്കാനും വികർഷിക്കാനുമുള്ള മറ്റൊരു വസ്തുവിന്റെ കഴിവിനെ കാന്തികത എന്നാണ് പറയുക. ഇത്തരത്തിൽ കാന്തികതയുള്ള വസ്തുക്കളാണ് കാന്തങ്ങൾ. ഇവ ഇരുമ്പോ ലോഹസങ്കരങ്ങളോ ആകാം. കാന്തങ്ങൾ പല തരത്തിൽ ഉണ്ട്. കൃത്രിമ കാന്തങ്ങൾ, വൈദ്യുത കാന്തങ്ങൾ എന്നിവ ഇതിന് ഉദാഹരണം ആണ്.
ഗ്രീക്ക് ഇതിഹാസ പ്രകാരം മഗ്നീഷ്യ എന്ന സ്ഥലത്ത് ജീവിച്ചിരുന്ന മാഗ്നസ് എന്ന ആട്ടിടയൻ ആണ് കാന്തം കണ്ടുപിടിച്ചത് എന്നാണ് പറയപ്പെടുന്നത്. ഒരിക്കൽ ആടിനെ മേച്ചുകൊണ്ടിരിക്കെ അദ്ദേഹത്തിന്റെ ഇരുമ്പ് കവചം ഉള്ള ഊന്നുവടി ഒരു പാറയിൽ ഒട്ടിനിന്നു. അമ്പരന്ന മാഗ്നസ് ഇക്കാര്യം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഇരുമ്പിനെ ആകർഷിക്കുന്ന ഈ പാറകളെ അവർ മാഗ്നറ്റയിറ്റ് എന്ന് വിളിച്ചു. ഇതാണ് പിന്നീട് മാഗ്നറ്റ് ആയി മാറിയത്.
ഇരുമ്പിൽ മാത്രമാണ് കാന്തം ഒട്ടിപ്പിടിക്കാറുള്ളത്. ഇത് നിങ്ങൾക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എന്ത് കൊണ്ടാണ് കാന്തം ഇരുമ്പിൽ മാത്രം ഒട്ടിപ്പിടിയ്ക്കുന്നത്?.
ചെമ്പും, അലുമിനിയവുമെല്ലാം ഇരുമ്പ് പോലെ തന്നെ ഒരു ലോഹമാണ്. എന്നാൽ ഇവയെ ഒന്നും കാന്തം ആകർഷിക്കാറില്ല. ഇതിന് കാരണം ഉണ്ട്. ഇരുമ്പിലും കാന്തത്തിന്റെ അംശങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് കാന്തം ഇരുമ്പിനെ മാത്രം ആകർഷിക്കുന്നത്.
അതായത് കാന്തവുമായി അടുക്കുമ്പോൾ കാന്തത്തിന്റെ അംശങ്ങൾ അടങ്ങിയ ഇരുമ്പ് കാന്തമായി പ്രവർത്തിക്കുന്നു. ഇതിന്റെ ഫലമായി പരസ്പരം ആകർഷിക്കപ്പെടുന്നു.
Discussion about this post