നമ്മുടെ രാജ്യത്ത് വസ്ത്രം ഇല്ലാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് കുറ്റമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സാഹസത്തിന് മുതിരുന്നവർക്ക് കർശന നിയമ നടപടികൾ ആയിരിക്കും നേരിടേണ്ടിവരിക. എന്നാൽ വിദേശരാജ്യങ്ങളിൽ സ്ഥിതി ഇതല്ല. വസ്ത്രം ധരിച്ചില്ലെങ്കിലും അവിടെ പ്രത്യേകിച്ച് പ്രശ്‌നമൊന്നും ഉണ്ടാകാറില്ല. എന്നാൽ നമ്മുടെ ഇന്ത്യയിലും വസ്ത്രം ധരിക്കാതെ പ്രത്യക്ഷപ്പെടാൻ കഴിയുന്ന സ്ഥലങ്ങൾ ഉണ്ട്. ഇവിടെ വസ്ത്രം ധരിച്ചില്ലെങ്കിൽ ആരും നിയമ നടപടി സ്വീകരിക്കില്ല. ഇതിൽ ഒന്ന് കേരളത്തിലാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലുള്ള മാരാരി ബീച്ചാണ് അത്. കേരളത്തിലെ മനോഹരമായ ബീച്ചുകളിൽ ഒന്നായ ഇവിടേക്ക് വിദേശ രാജ്യങ്ങളിൽ നിന്നും ധാരാളം വിനോദ സഞ്ചാരികളാണ് എത്താറുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ വസ്ത്രധാരണത്തിന് യാതൊരു നിയന്ത്രണവും ഇല്ല. വസ്ത്രം ഇല്ലാതെ ഇവിടെ വിഹരിച്ചാലും പ്രശ്‌നമില്ല. അതുകൊണ്ട് തന്നെ സൺബാത്തിംഗിനായി ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലം കൂടിയാണ് ഇത്. ഇന്ത്യയിലെ ന്യൂഡ് ബീച്ചുകളുടെ പട്ടികയിലാണ് ഈ ബീച്ചുള്ളത്.
വസ്ത്രധാരണത്തിന് നിയന്ത്രണം ഇല്ലാത്ത മറ്റൊരു ബീച്ചാണ് കർണാടകയിലെ ഓം ബീച്ച്. ആകാശത്ത് നിന്നും നോക്കിയാൽ ഓം എന്ന ആകൃതിയിലാണ് ഈ ബീച്ച് കാണാൻ സാധിക്കുക. അതുകൊണ്ടാണ് ഇതിന് ഇങ്ങനെ ഒരു പേര് വന്നത്. വിദേശത്ത് നിന്നും ധാരാളം സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്താറുള്ളത്. യാതൊരു തടസവും ഇല്ലാതെ ഇവിടെ സൺബാത്തിംഗ് നടത്താം.
ഗോകർണത്തിലെ പാരഡൈസ് ബീച്ചും സൺ ബാത്തിംഗിനായി വളരെ യോജിച്ച സ്ഥലം ആണ്. ഇവിടെയും വസ്ത്രധാരണത്തിന് യാതൊരു നിയന്ത്രണവും ഇല്ല. വസ്ത്രം ധരിച്ചില്ലെങ്കിലും ഇവിടെ യാതൊരു പ്രശ്‌നവും ഇല്ല. വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം പേരാണ് ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനായി എത്താറുള്ളത്.
ഗോവയിലെ ബീച്ചുകളിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഒഴുക്കാണ് കാണാൻ കഴിയുക. ദിവസം തോറും നിരവധി പേരാണ് ഇവിടേയ്ക്ക് വിനോദ സഞ്ചാരത്തിനായി എത്താറുള്ളത്. എന്നാൽ ഇവിടങ്ങളിൽ പൂർണ നഗ്നരായി നടക്കുന്നതിന് വിലക്കുണ്ട്. എന്നാൽ ഗോവയിലെ തന്നെ ഒസ്‌റാൻ ബീച്ചിൽ ഇത്തരം നിയന്ത്രണങ്ങൾ ഇല്ല. ലക്ഷദ്വീപിലെ അഗത്തി ബീച്ചിലും നഗ്നരായി ഉലാത്താൻ കഴിയും.
Discussion about this post