വീടുകളില്‍ ഇലക്ട്രിക്ക് പ്ലഗുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധ വേണം. അല്ലെങ്കില്‍ കീശ ചോരുന്ന വഴിയറിയില്ല. അമിതമായി പ്ലഗുകള്‍ ഉള്ള വീടാണെങ്കില്‍ അത് ഉപയോഗിക്കില്ലെങ്കില്‍ പോലും ലോഡ് ആയാണ് അതിനെ കണക്കാക്കുന്നത്. നമ്മള്‍ ഉപയോഗിച്ചില്ലെങ്കിലും വൈദ്യുതി ചിലവ് കൂട്ടാന്‍ ഇത് തന്നെ ധാരാളമാണ്. മുറിയില്‍ അധികമായി പ്ലഗുകള്‍ വെക്കുമ്പോള്‍ നിങ്ങള്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട്.100 വാട്ട് പവര്‍ എടുക്കുന്ന അതെ അനുമാനത്തിലാണ് ഓരോ പ്ലഗിന്റെയും ലോഡ് കണക്കാക്കുന്നത്. അത് പവര്‍ പ്ലഗ് ആണെങ്കില്‍ 500 വാട്ടാകും.
അങ്ങനെ രണ്ട് പവര്‍ വാട്ട് പ്ലഗ് വെച്ചാല്‍ ഒരു കിലോവാട്ടായി, കണക്റ്റഡ് വാട്ട് എന്ന കണക്കില്‍ കൂട്ടും. ഒടുവില്‍ വൈദ്യുതി ബില്ല് വരുമ്പോള്‍ നിങ്ങള്‍ക്ക് തലകറങ്ങും. ഇനി ഈ സാഹചര്യം ഒഴിവാക്കാന്‍ വേണ്ടി നിങ്ങള്‍ പവര്‍ പ്ലഗ് വേണ്ട എന്ന് വെക്കരുത്. കാരണം നിങ്ങള്‍ ഉപയോഗിക്കുന്ന ഫ്രിഡ്ജ്, ഗ്രൈന്‍ഡര്‍, വാഷിംഗ് മെഷീന്‍, അയണ്‍ ബോക്‌സ്, മിക്സി തുടങ്ങിയ ഉപകരണങ്ങള്‍ക്കെല്ലാം പവര്‍ പ്ലഗ് അത്യാവശ്യമാണ്.
ഇതില്‍ ഒരിടത്ത് തന്നെ നിലനിര്‍ത്തി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ അങ്ങനെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ അനുയോജ്യം.
ഇന്‍വെര്‍ട്ടറുകള്‍ ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്. ഇന്‍വെര്‍ട്ടര്‍ വയ്ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനു വേണ്ട സജ്ജീകരണങ്ങള്‍ വൈദ്യുതീകരണവേളയില്‍ തന്നെ ചെയ്തു വയ്ക്കണം. ആവശ്യമായ പോയിന്റുകളിലേക്ക് പ്രത്യേകം വയറിങ് നല്‍കുകയാണ് ഇതിനായി ചെയ്യേണ്ടത്.
. നല്ല ഗുണനിലവാരമുള്ള ബാറ്ററി വേണം ഇന്‍വെര്‍ട്ടറിനു വേണ്ടി ഉപയോഗിക്കുന്നത്. സൈന്‍ വേവ് ടൈപ്പ് ഇന്‍വെര്‍ട്ടറുകള്‍ പഴഞ്ചന്‍ ഇന്‍വെര്‍ട്ടറുകളെ പ്പോലെ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ശബ്ദമുണ്ടാക്കില്ല തുടക്ക ത്തില്‍ അല്‍പ്പം അധികച്ചെലവാണെങ്കിലും സോളാര്‍ ഇലക്ട്രിഫിക്കേഷന്‍ ചെയ്യുന്നത് നന്നായിരിക്കും.









Discussion about this post