ഇസ്ലാമാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ മരണത്തിന് ശേഷം ജോലി കുടുംബത്തിലെ അംഗങ്ങള്‍ക്ക് ലഭിക്കുന്ന ആശ്രിത നിയമന നയം നിര്‍ത്തലാക്കി പാകിസ്താന്‍ സര്‍ക്കാര്‍. എക്സ്പ്രസ് ട്രിബൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2024 ഒക്ടോബര്‍ 18ന് പാകിസ്താന്‍ സുപ്രീം കോടതി ഇതുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിനോട് അനുബന്ധിച്ചാണ് നടപടി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്ടോബര്‍ 18ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി. പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കി.
എന്നാല്‍ മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായപാക്കേജ് ആനുകൂല്യങ്ങള്‍ക്കും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട മറ്റ് സഹായങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന ജീവനക്കാരുടെ കുടുംബത്തിന് പുതിയ നടപടി ബാധകമല്ല. സുപ്രീം കോടതി വിധിക്ക് മുന്‍പ് ഇത്തരത്തില്‍ ജോലി ലഭിച്ചവര്‍ക്കും പുതിയ നടപടി ബാധകമല്ല.
സിവില്‍ സര്‍വീസ് ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന തൊഴില്‍ സംവരണ പദ്ധതി സുപ്രീം കോടതിയുടെ ഉത്തരവോടെ നിര്‍ത്തലായി. ഇത്തരം നിയമനം ഭരണഘടന വിരുദ്ധവും വിവേചനപരവുമാണെന്ന് സുപ്രീം കോടതി ചൂണ്ടികാണിച്ചു. ഈ ജോലികള്‍ പരാമ്പരാഗതമാക്കാന്‍ പറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
Discussion about this post