Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇവിടെ കൃത്യമായി ഒരു മർഡർ പ്ലോട്ടുണ്ട്; ആ നടിയെ കൊല്ലാനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്; സനൽകുമാർ ശശിധരൻ

by Brave India Desk
Feb 12, 2025, 07:51 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

എറണാകുളം: അപമാനിച്ചതിന് പോലീസിൽ പരാതി നൽകിയ നടിയ്‌ക്കെതിര തുടർച്ചയായി സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. നടിയുടെ പരാതിയിൽ കേസ് എടുത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനിരിക്കെയാണ് സമൂഹമാദ്ധ്യമത്തിലൂടെ സംവിധായകന്റെ വെല്ലുവിളി തുടരുന്നത്. നിലവിൽ സംവിധായകൻ അമേരിക്കയിലാണെന്നാണ് വിവരം.

അടുത്തിടെ സനൽകുമാർ നടിയെക്കുറിച്ച് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവച്ചിരുന്നു. നടിയുമായുള്ള ഫോൺ സംഭാഷണമെന്ന പേരിലുള്ള വോയിസ് റെക്കോർഡ് ഉൾപ്പെടെ ഇതിലുണ്ട്. സൽപ്പേരിന് ഭംഗം വരുത്തുന്ന ഇത്തരം പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതോടെ നടി വീണ്ടും പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ പോലീസ് കേസ് എടുക്കുകയും സനൽകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്തു. ഇതോടെയാണ് സനൽകുമാർ വിദേശത്ത് ആണെന്ന് വ്യക്തമായത്.

Stories you may like

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

‘തുടർച്ചയായി മൂന്ന് ദിവസങ്ങളിൽ മദ്യ വിതരണം തടസ്സപ്പെടും’: ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ പോകുന്നവർ അറിയാൻ, സെപ്റ്റംബർ 30-ന് സമയം മാറ്റം

പോലീസ് കേസ് എടുത്തതിന് പിന്നാലെ നടിയ്‌ക്കെതിരെ സനൽകുമാർ തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകൾ പങ്കുവയ്ക്കുകയായിരുന്നു. നിരവധി പോസ്റ്റുകളിൽ നടിയോടുള്ള പ്രണയം സംവിധായകൻ വിവരിക്കുന്നുണ്ട്. പ്രണയം പങ്കുവച്ചുകൊണ്ടുള്ള കവിതകളും ഫേസ്ബുക്ക് കുറിപ്പിൽ പങ്കുവച്ചിട്ടുണ്ട്. തനിയ്‌ക്കെതിരെ നടിയെ കൊണ്ട് പരാതി നൽകിച്ചതിന് പിന്നിൽ മാഫിയയാണെന്നാണ് സംവിധായകൻ പറയുന്നത്.

26 ദിവസങ്ങൾ കഴിഞ്ഞിട്ടും താൻ പറഞ്ഞതിനെ നിഷേധിച്ച് നടി രംഗത്ത് എത്തിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. താൻ പറഞ്ഞതിനെ നിഷേധിച്ചുകൊണ്ട് ഒരു വാചകം പോലും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണ് പൊതുസമക്ഷം നടി ഒന്നും മിണ്ടാത്തത്?. എന്നെ ഉപദ്രവിക്കാൻ നടിയ്ക്ക് താത്പര്യം ഇല്ല. അങ്ങനെ ഉപദ്രവിക്കണം എങ്കിൽ പത്രസമ്മേളനം വിളിക്കാമായിരുന്നുവല്ലോ?. പോലീസ് സ്‌റ്റേഷനും കോടതിയും കയറി ഇറങ്ങുന്നതിനെക്കാൾ എളുപ്പം അതല്ലേ എന്നും സംവിധായകൻ ചോദിക്കുന്നുണ്ട്.

മിനിറ്റുകളുടെ വ്യത്യാസത്തിലാണ് സംവിധായകൻ നടിയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവയ്ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നടി നൽകിയ രഹസ്യമൊഴിയെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റുകളിൽ പരാമർശം ഉണ്ട്. നടി സ്വതന്ത്രമായി സംസാരിക്കാൻ പോലും സാധിക്കാത്ത വിധം ഏതോ ഒരു മാഫിയയുടെ പിടിയിൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ ഫലമായിട്ടാണ് നടിയ്ക്ക് രഹസ്യമൊഴി നൽകേണ്ടിവന്നത്. നടിയെ കൊലപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഇപ്പോൾ നടന്നുവരുന്നത് എന്നും സംവിധായകൻ പറയുന്നുണ്ട്.

സനൽകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഒന്ന്

മഞ്ജു വാര്യർ മജിസ്ട്രേറ്റിന്റെ മുന്നിൽ കൊടുത്ത മൊഴിക്ക് എതിരായ ഒരു വാർത്തയാണ് പുറത്ത് പ്രചരിപ്പിക്കപ്പെട്ടത്. ചതിയുടെ മറ്റൊരധ്യായം കൂടി ഇവിടെ നടക്കുകയാണ്. കോടതിയിൽ പോയി കൊടുക്കുന്ന രഹസ്യമൊഴി തനിക്ക് വധഭീക്ഷണി ഉണ്ടെന്നാണെങ്കിൽ പോലും അത് ആ കേസിലെ ചാർജ്ജ് വായിക്കും വരെ മജിസ്ട്രെടിനു മാത്രമേ അറിയാൻ സാധിക്കുകയുള്ളു. മജിസ്ട്രെറ്റ് മൗനം പാലിച്ചാൽ, ആ രഹസ്യമൊഴി അപ്രത്യക്ഷമായാൽ അതിലെന്താണുള്ളത് എന്ന് പുറത്തുവരില്ല. മഞ്ജു വാര്യർ ഒരു പത്രസമ്മേളനം നടത്തി പൊതുജനത്തോട് സംസാരിക്കേണ്ട അവസ്ഥ ഉണ്ടായില്ലെങ്കിൽ മഞ്ജുവാര്യർ എന്താണ് ആ രഹസ്യ മൊഴിയിൽ പറഞ്ഞിട്ടുള്ളതെന്നുപോലും ആരും അറിയില്ല.

ഇവിടെ കൃത്യമായും ഒരു മർഡർ പ്ലോട്ടുണ്ട്. വളരെ അടുത്ത് തന്നെ മഞ്ജു വാര്യരെ കൊലപ്പെടുത്താനുള്ള പദ്ധതിയാണ് അരങ്ങേറുന്നത്. കൊല നടന്നു കഴിഞ്ഞാൽ സ്വാഭാവികമായും മാധ്യമങ്ങൾ അത് ഇപ്പോഴത്തെ എന്റെ അവസ്ഥയെ കളിയാക്കിക്കൊണ്ടുള്ള ഒരു ചർച്ചയിലേക്ക് ഒതുക്കും. മഞ്ജു വാര്യർ ഇപ്പോ മജിസ്ട്രെടിനു മുന്നിൽ കൊടുത്തിട്ടുള്ള ”എനിക്ക് വധഭീക്ഷണിയുണ്ട്” എന്ന രഹസ്യമൊഴി പിന്നീട് വെളിച്ചം കാണുകയെ ഇല്ല.
സുഹൃത്തുക്കളെ നിങ്ങളുടെ ഈ മൗനം വലിയ പാതകമാണ്. മഞ്ജു വാര്യർ ഈ കേസിന്റെ സത്യാവസ്ഥയെ കുറിച്ചു പൊതുസമൂഹത്തിന് മുന്നിൽ അടിയന്തിരമായി പറയണമെന്ന് നിങ്ങൾ ദയവായി ആവശ്യപ്പെടണം. അല്ലെങ്കിൽ വളരെ താമസിയാതെ നിങ്ങൾ ആ ദുഃഖവാർത്ത കേൾക്കേണ്ടിവരും. എനിക്ക് ഭ്രാന്താണോ ഇല്ലയോ എന്നൊക്കെ ചർച്ച തുടരട്ടെ. പക്ഷെ ഇത് വേറെ ചർച്ച ചെയ്യണം. ഇത് ഒരു അഭ്യർത്ഥനയാണ്..

 

Tags: FACEBOOKsanalkumar sasidharan
Share
Tweet
Send
Share

Latest stories from this section

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

അശ്ലീല ചാറ്റ്, ഹണിട്രാപ്പ്, ഒടുവിൽ അമ്മയ്ക്കു നേരെ ആക്രമണം’: പൊലീസിനെയും രാഷ്ട്രീയക്കാരെയും വലച്ച ‘അശ്വതി അച്ചു’ കുടുങ്ങി

ആശുപത്രികൾ ആധുനിക സമൂഹത്തിന്റെ ക്ഷേത്രങ്ങൾ; സംരക്ഷിക്കപ്പെടണമെന്ന് ഹൈക്കോടതി

‘അമ്മയ്ക്ക് ഒരു സ്‌പെഷ്യൽ കോടതി തന്നെ വേണ്ടിവരുമല്ലോ!’: സിനിമാ താരങ്ങളുടെ കേസുകളിൽ കടുപ്പിച്ച് ഹൈക്കോടതി; രൂക്ഷവിമർശനം

പി.എം ശ്രീ അറബിക്കടലിലല്ല അതിനപ്പുറത്തെ അഴുക്കുചാലിൽ തള്ളണം ; മുൻ നിലപാടിൽ ഒരു മാറ്റവും ഇല്ലെന്ന് കെ.എം. ഷാജി

‘നിരീശ്വരവാദി പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്‌ലിം പെൺകുട്ടികൾ, അവരെ മനസിലാക്കാൻ സംഘടനകൾക്ക് കഴിയുന്നില്ല’: മന്ത്രി കെ.എം. ഷാജി

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

കൊല്ലത്തെ പ്രതിഷേധം സ്വാഭാവികം, അമിത് ഷാ ദൈവമൊന്നും അല്ലല്ലോ: കെ സി വേണുഗോപാൽ

Latest News

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

മെറ്റയുടെ പുതിയ എൻ്റർപ്രൈസ് പ്ലാറ്റ്‌ഫോം നയിക്കാൻ ഇന്ത്യൻ വംശജൻ ; മാർക്ക് സക്കർബർഗിന് കീഴിൽ നേരിട്ട് പ്രവർത്തിക്കും

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ഒൻപതാം ദിനത്തിൽ മെഡൽ കൊയ്ത്ത് ; ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് നേടിയത് എട്ട് മെഡലുകൾ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ചെങ്കടലിലും ബാബ് അൽ മന്ദബ് കടലിടുക്കിലും സുരക്ഷാ ഭീഷണികൾ ; കൂടുതൽ യുദ്ധക്കപ്പലുകൾ ലഭ്യമാക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഒടുവിൽ ഉത്തര ബംഗാളും വികസനത്തിന്റെ പാതയിലേക്ക് ; 9,600 കോടി രൂപയുടെ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ച് സർക്കാർ

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

ഷാഹി മസ്ജിദ് കേസിൽ സമവായം; നഗരസഭയുമായി ധാരണയിലെത്തി മുസ്ലിം വിഭാഗം; കേസ് അവസാനിപ്പിച്ച് കോടതി

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

സൊഹ്‌റാബുദ്ദീൻ ശൈഖ് ഏറ്റുമുട്ടൽ കേസ് ; പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്തുള്ള ഹർജി പരിശോധിക്കാൻ സുപ്രീം കോടതി തീരുമാനം

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

സീറ്റ് വിഭജനത്തിൽ തർക്കവുമായി കോൺഗ്രസ്സും എസ്പിയും ; ഉത്തർപ്രദേശിൽ 150 സീറ്റുകൾ ആവശ്യപ്പെട്ട് കോൺഗ്രസ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

പിണറായിക്കെതിരെ കരിങ്കൊടി, അമിത് ഷായ്ക്കെതിരെ മൗനം; വി ഡി സതീശനെതിരെ എം.ബി. രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies